- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരനുമായി രാത്രിയിലെ യാത്ര അന്ത്യയാത്രയാകുമെന്നറിഞ്ഞില്ല; ഒബ്റോൺ മാളിനു സമീപത്ത് നിന്ന് സ്‌കൂട്ടർ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാൽ കയറ്റിവന്ന വാൻ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു;ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രാർത്ഥന കേൾക്കാതെ അകാലത്തിൽ പൊലിഞ്ഞ് ഫർസീൻ റോഷൻ സാഹിർ
കൊച്ചി: സഹോദരൻ സുഫർ സാഹിറുമായി രാത്രി യാത്രക്കിറങ്ങിയപ്പോൾ അത് ഫർസീൻ റോഷൻ സാഹിറിന്റെ അവസാന യാത്രയാകുമെന്ന് ആരും ഒർത്തിരുന്നില്ല, നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രിയങ്കരനായിരുന്ന ഫർസീൻ റോഷൻ സാഹിറിന്റെ മരണം ആർക്കും വിശ്വസിക്കാനായിട്ടില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഒബ്റോൺ മാളിനു സമീപത്ത് നിന്ന് സ്‌കൂട്ടർ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാൽ കയറ്റിവന്ന വാൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സഹോദരൻ സുഫർ സാഹിർ നിസാരപരുക്കോടെ രക്ഷപ്പെട്ടപ്പോൾ ഫർസീന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാ വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. എളമക്കര ഗവ. ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഫർസീൻ റോഷൻ സാഹിർ (17). കണ്ണൂർ അഴിയൂർ കോറോത്ത് റോഡ് അൽഫജറിൽ ഒ. മുഹമ്മദ് സാഹിറിന്റെയും (റിയൽ അറേബ്യ റസ്റ്റോറന്റ്) സി.എച്ച്. ഫസീജയുടെയും മകനാണ്. സംസ്‌കാരം ബുധനാഴ്ച 12.30ന് എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദിൽ നടക്കും. ഫർസീന്റെ കുടുംബം വ

കൊച്ചി: സഹോദരൻ സുഫർ സാഹിറുമായി രാത്രി യാത്രക്കിറങ്ങിയപ്പോൾ അത് ഫർസീൻ റോഷൻ സാഹിറിന്റെ അവസാന യാത്രയാകുമെന്ന് ആരും ഒർത്തിരുന്നില്ല, നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രിയങ്കരനായിരുന്ന ഫർസീൻ റോഷൻ സാഹിറിന്റെ മരണം ആർക്കും വിശ്വസിക്കാനായിട്ടില്ല.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഒബ്റോൺ മാളിനു സമീപത്ത് നിന്ന് സ്‌കൂട്ടർ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാൽ കയറ്റിവന്ന വാൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സഹോദരൻ സുഫർ സാഹിർ നിസാരപരുക്കോടെ രക്ഷപ്പെട്ടപ്പോൾ ഫർസീന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാ വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു.
എളമക്കര ഗവ. ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഫർസീൻ റോഷൻ സാഹിർ (17). കണ്ണൂർ അഴിയൂർ കോറോത്ത് റോഡ് അൽഫജറിൽ ഒ. മുഹമ്മദ് സാഹിറിന്റെയും (റിയൽ അറേബ്യ റസ്റ്റോറന്റ്) സി.എച്ച്. ഫസീജയുടെയും മകനാണ്.
സംസ്‌കാരം ബുധനാഴ്ച 12.30ന് എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദിൽ നടക്കും. ഫർസീന്റെ കുടുംബം വർഷങ്ങളായി എളമക്കര കൗസല്യ നഗർ റൂബി അപ്പാർട്ട്മെന്റ്സിലാണ് താമസം.

