ഹൂസ്റ്റൺ: ഹൂസ്റ്റൺ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാർട്ട് ക്ലാർക്ക് ഫറൂക്ക് ബയ്യാ(48) നവംബർ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു.

ചുവന്ന വസ്ത്രവും ഡാർക്ക് ബ്ലൂ ഹൂഡീസും ധരിച്ച് സ്റ്റോറിൽ എത്തിയ പ്രതികൾ ഫൂക്കിന് നേരെ നിറയൊഴിക്കുകയായിരുന്നു.കവർച്ചാ ശ്രമത്തിനിടയിൽ വെടിയേറ്റു മരിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം.

ക്യാമറായിൽ പതിഞ്ഞ ചിത്രം പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 713 308 3600 എന്ന നമ്പറിലൊ, 713 222 TIPS എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.