- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൃഷ്ടാവിനെ മറന്നുള്ള ജീവിതംഅപകടത്തിലേക്കാണ്; അബ്ദുൽ അസീസ് സലഫി
കുവൈത്ത് : സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളെ തള്ളാതെ ഓരേ വേളയും നിയമാനുസൃതം ജീവിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി വിശദീകരിച്ചു. ഐ.ഐ.സി ഫർവാനിയ സോൺ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ തക്കാരത്തിൽ നാം എങ്ങോട്ട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മ
കുവൈത്ത് : സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളെ തള്ളാതെ ഓരേ വേളയും നിയമാനുസൃതം ജീവിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി വിശദീകരിച്ചു. ഐ.ഐ.സി ഫർവാനിയ സോൺ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ തക്കാരത്തിൽ നാം എങ്ങോട്ട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതവും മരണവും നിറ സ്വഭാവങ്ങളും നിശ്ചയിക്കുന്നത് മാതാ പിതാക്കളുടെയോ നിയമ കർത്താക്കളുടെയോ ഇഷ്ടങ്ങൾക്കോ അഭിരുചിക്കോ അനുസരിച്ചല്ല. ദൈവകരങ്ങളില്ലാതെ ഒന്നും തന്നെ ഈ ലോകത്തില്ല. എല്ലാത്തിന്റെയും കൈകാര്യകർത്താവായ ലോകരുടെ
നാഥൻ കാണിച്ച വിജയപാത സ്വീകരിച്ച് മുന്നോട്ട് നീങ്ങണമെന്ന് അസീസ് സലഫി സൂചിപ്പിച്ചു.
മീഡിയകളുടെ അമിത ഉപയോഗത്തിലൂടെ മക്കളോട് മാതാപിതാക്കളുടെ നേരിട്ടുള്ള സ്‌നേഹ ബന്ധം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കുടുംബത്തോടെ സ്വർഗ്ഗത്തിലേക്ക് എന്ന വിഷയത്തിൽ സംസാരിച്ച ദഅ്‌വ സെക്രട്ടറി സി.കെ അബ്ദുല്ലത്തീഫ് റഷീദി പറഞ്ഞു. നിരീക്ഷര നാസ്തിക പ്രസ്ഥാനങ്ങളിലേക്കും അശ്ലീല കളികളിലേക്കും കുട്ടികൾ കയറിപോകുന്നത് കൂടിവരികയാണ്. മക്കളോട് നേരിട്ട് ആശയ വിനിമയം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയും ഇന്റർനെറ്റ് ശെരിയായ രൂപത്തിൽ ഉപയോഗിക്കേണ്ട പാഠങ്ങൾ നുകരാനും കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് അബ്ദുല്ലത്തീഫ് റഷീദി സൂചിപ്പിച്ചു.
ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.