- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം നടന്ന ഉടനെ കോടിയേരി പറഞ്ഞത് പിന്നിൽ ആർഎസ്എസ് എന്ന്; അന്വേഷണം കാരായിമാരിലേക്ക് നീങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി മന്ത്രിയുടെ ഇടപെടൽ; തളിപ്പറമ്പിൽ ഡിവൈഎസ്‌പി ആയിരിക്കേ സ്ത്രീവിഷയത്തിൽ കുടുക്കി ലോക്കൽ എസ്ഐയെ കൊണ്ട് അറസ്റ്റു ചെയ്യിച്ചും പ്രതികാരം; വളഞ്ഞിട്ട് ആക്രമിച്ചിട്ടും സിബിഐ അന്വേഷണം ശരിവെച്ചത് രാധാകൃഷ്ണന്റെ കണ്ടെത്തലുകളെ; ഫസൽ വധക്കേസിലെ തുടക്കം മുതൽ സിപിഎം ഇടപെടലുകൾ വ്യക്തം
കണ്ണൂർ: ഫസൽ വധക്കേസിൽ തുടക്കം മുതൽ സിപിഎമ്മിന്റെ കള്ളക്കളി വ്യക്തമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. സിപിഎം വിട്ട ഫസൽ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കേസ് ആർഎസ്എസിന് മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഉണ്ടായിരുന്നത്. ഈ കള്ളം പൊളിച്ച ഉദ്യോഗസ്ഥനാണ് മുൻ ഡിവൈഎസ്‌പി കെ രാധാകൃഷ്ണൻ എന്നതാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ കാരണമായത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ കൊലപാതകം ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ സിപിഎമ്മിനെ തിരിഞ്ഞു കുത്തുകയാണ്. ഫസൽ വധക്കേസിൽ ആദ്യഘട്ടത്തിലന്വേഷണം നടത്തിയ അന്നത്തെ ഡി.വൈ. എസ്. പി. കെ.രാധാകൃഷ്ണന്റെ ഇപ്പോഴത്തെ വെളിപ്പടുത്തലിൽ സിപിഎം. പ്രതിരോധത്തിലായിരിക്കയാണ്. സിപിഎം. ലെ യുവാക്കളെ എൻ.ഡി. എഫിലേക്ക് ആകർഷിച്ചിരുന്ന ഫസലിനോട് സിപിഎം. ന് ശത്രുതയുണ്ടായിരുന്നതാണ് ഫസലിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് ഡി.വൈ.എസ്‌പി. കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഡി.വൈ. എസ്. പി. രാധാകൃഷ്ണനെ അന്ന് പെട്ടെന്ന് തന്നെ സ്ഥലം മാറ്റുകയായിരുന്നു. 2006 ഒക്ടോബർ 22 ന് പുലർച്ചേ തലശ്ശേ
കണ്ണൂർ: ഫസൽ വധക്കേസിൽ തുടക്കം മുതൽ സിപിഎമ്മിന്റെ കള്ളക്കളി വ്യക്തമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. സിപിഎം വിട്ട ഫസൽ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കേസ് ആർഎസ്എസിന് മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഉണ്ടായിരുന്നത്. ഈ കള്ളം പൊളിച്ച ഉദ്യോഗസ്ഥനാണ് മുൻ ഡിവൈഎസ്‌പി കെ രാധാകൃഷ്ണൻ എന്നതാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ കാരണമായത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ കൊലപാതകം ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ സിപിഎമ്മിനെ തിരിഞ്ഞു കുത്തുകയാണ്.
ഫസൽ വധക്കേസിൽ ആദ്യഘട്ടത്തിലന്വേഷണം നടത്തിയ അന്നത്തെ ഡി.വൈ. എസ്. പി. കെ.രാധാകൃഷ്ണന്റെ ഇപ്പോഴത്തെ വെളിപ്പടുത്തലിൽ സിപിഎം. പ്രതിരോധത്തിലായിരിക്കയാണ്. സിപിഎം. ലെ യുവാക്കളെ എൻ.ഡി. എഫിലേക്ക് ആകർഷിച്ചിരുന്ന ഫസലിനോട് സിപിഎം. ന് ശത്രുതയുണ്ടായിരുന്നതാണ് ഫസലിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് ഡി.വൈ.എസ്‌പി. കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഡി.വൈ. എസ്. പി. രാധാകൃഷ്ണനെ അന്ന് പെട്ടെന്ന് തന്നെ സ്ഥലം മാറ്റുകയായിരുന്നു. 2006 ഒക്ടോബർ 22 ന് പുലർച്ചേ തലശ്ശേരി ടൗണിൽ പത്ര വിതരണം നടത്തവേയാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ടത്.
പിന്നിൽ ആർഎസ്എസ് എന്ന് പൊലീസിന് മുമ്പേ കണ്ടെത്തിയ ആഭ്യന്തരമന്ത്രി
ഫസലിനെ തലശ്ശേരിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പൊലീസ് പറയും മുമ്പ് തന്നെ ആർ.എസ്. എസ്. കാരാണ് കൊല നടത്തിയതെന്ന് പ്രസ്താവിച്ചിരുന്നു. കോടിയേരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ തലശ്ശേരിയിൽ ഒരു വർഗ്ഗീയ സംഘർഷം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടു. എന്നാൽ ഈ കൊലപാതകത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നും ബിജെപി. ആർ. എസ്. എസ്. നേതാക്കൾ എൻ.ഡി.എഫ് നേതൃത്വത്തെ തത്സമയം തന്നെ അറിയിച്ചു. എൻ.ഡി.എഫുകാർ ഫസലിന്റെ വീടുമായി ബന്ധപ്പെട്ടപ്പോൾ ചില കാര്യങ്ങൾ അവർക്ക് വ്യക്തമായി. അതോടെയാണ് സംശയം സിപിഎമ്മിന് നേർക്ക് തിരിഞ്ഞത്. തലശ്ശേരിയിൽ ഒരു വർഗ്ഗീയ കലാപമുണ്ടാക്കാൻ സിപിഎം. ശ്രമിക്കുകയായിരുന്നുവെന്ന് എൻ.ഡി.എഫ് നേതൃത്വം അക്കാലത്ത് ആരോപിച്ചിരുന്നു.
അന്ന് ഡി.വൈ.എസ്‌പി. രാധാകൃഷ്ണൻ അന്വേഷിച്ച കേസിൽ സിപിഐ.(എം.) പ്രവർത്തകരായ ആറുപേരേയും ഗൂഢാലോചന കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. ഈ സംഭവം കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ ഒച്ചപാടുണ്ടാക്കി.
ഫസൽ കൊല്ലപ്പെടുന്ന അന്നു വൈകീട്ട് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി തലശ്ശേരി ടൗണിൽ അനുശോചന യോഗം വിളിച്ചിരുന്നു. പക്ഷേ, ഉച്ചയ്ക്കുശേഷം അത് പ്രതിഷേധയോഗമാക്കി മാറ്റി. യോഗത്തിൽ അന്നത്തെ ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജൻ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേരു പറഞ്ഞ് അവരാണ് ഫസലിനെ കൊന്നതെന്ന് ആരോപിച്ചു. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നു രാത്രി തന്നെ ആ നാലുപേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ അവർക്കു കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ അവരെ വിടുകയാണ് ഉണ്ടായത്.
തന്റെ അന്വേഷണത്തിൽ കണ്ണൂർ ജില്ലയിൽ ഇതിനു മുമ്പ് സിപിഎമ്മിന്റെ ഇത്തരം ഓപറേഷൻസ് നടത്തിക്കൊണ്ടിരുന്ന ചില വ്യക്തികളിലേക്കാണ് വിരൽചൂണ്ടിയിരുന്നത്. തുടർന്ന് കൊടി സുനിയെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണൻ അന്വേഷണം ചുമതലയിൽ നിന്നും ഡിവൈഎസ്‌പിയെ മാറ്റിയത്. പല വിധത്തിലുള്ള ആക്രമണമാണ് രാധാകൃഷ്ണനെതിരെ തിരിഞ്ഞത്.
സ്ഥലം മാറ്റിയിട്ടും തീരാത്ത ആനപ്പക, പെണ്ണുകേസിൽ കുടുക്കി പ്രതികാരം
കേസന്വേഷിച്ച ഡി.വൈ.എസ്‌പി. രാധാകൃഷ്ണനെ തലശ്ശേരിയിൽ നിന്നും സ്ഥലം മാറ്റിയ ശേഷം തളിപ്പറമ്പിലാണ് നിയമിച്ചത്. അവിടേക്ക് മാറ്റിയെങ്കിലും സിപിഎമ്മിന്റെ ആനപ്പക തീർന്നില്ല. ഒരു വാടക വീട്ടിൽ വെച്ച് സ്ത്രീ വിഷയം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു കൂട്ടം സിപിഎം പ്രവർത്തകർ സംഘമായി എത്തി വീട്ടിലേക്കെത്തിയായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്ന് ഡിവൈഎസ്‌പി പറയുന്നു. എസ്‌പി.യുടെ അനുവാദമില്ലാതെ ലോക്കൽ എസ്‌ഐ.യാണ് ഡി.വൈ.എസ്‌പി. റാങ്കിലുള്ള രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഡി.വൈ.എസ്‌പി. യെ കുടുക്കിയത് സിപിഐ.(എം.) നെതിരെ കേസ് രജിസ്ട്രർ ചെയ്തതുകൊണ്ടാണെന്ന് ആക്ഷേപം അന്നു തന്നെ ഉയർന്നിരുന്നു. ഇദ്ദേഹം കണ്ടെത്തിയ പ്രതികളെ തന്നെയാണ് സിബിഐ.യും കേസിൽ പെടുത്തിയത്. ഈ സംഭവവും ഫസൽ വധക്കേസിനൊടനുബന്ധിച്ച ദുരൂഹതകളായി അവശേഷിക്കുന്നു.
ഹൈക്കോടതി തനിക്കെതിരേയുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അനുകൂല ഉത്തരവിട്ടട്ടുവെന്നാണ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. സുപ്രിംകോടതിയും വിധി ശരിവച്ചു. പിന്നീട് താൻ നിയമനടപടിക്ക് പോവുമെന്നു കണ്ടതോടെയാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. 2012ൽ എസ്‌പിയായി പ്രമോഷൻ ലഭിച്ചു. തുടർന്ന് എക്സൈസ് ഡിപാർട്ട്മെന്റിൽ അഡീഷനൽ എൻഫോഴ്സ്മെന്റ് കമ്മീഷണറായി നിയമിച്ചു. തുടർന്നും പലതരത്തിലുള്ള പീഡനങ്ങളായിരുന്നു. ഫസൽ വധക്കേസിൽ സിപിഎമ്മിന്റെ ജില്ലാനേതാക്കൾക്കുൾപ്പെടെ പങ്കുണ്ടെന്ന് താൻ സംശയിച്ചതാണ് പീഡനങ്ങൾക്കു കാരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കൊലക്ക് പിന്നിൽ ബിജെപിയെന്ന് വരുത്താൻ മൂന്നാംമുറയാൽ സുബീഷിൽ നിന്നും മൊഴിയെടുത്തു
അതിനിടെ 2016 മാർച്ച് 17 ാം തീയ്യതി മാഹി ചെമ്പ്രയിലെ ബിജെപി. പ്രവർത്തകൻ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഫസൽ വധത്തിൽ ബിജെപി. ആർ. എസ്. എസ് ഗൂഢാലോചനയുണ്ടെന്നും അതിനാൽ അവരാണ് കൊലപ്പെടുത്തിയതെന്നും സുബീഷ് ഡി.വൈ. എസ്. പി മാരായ പ്രിൻസ് എബ്രഹാം, പി. പി. സദാനന്ദൻ എന്നിവർക്ക് മൊഴി നൽകിയതായി വെളിപ്പെടുത്തിയിരുന്നു. മൂന്നാം മുറ ഉപയോഗിച്ച് സുബീഷിൽ നിന്നും മൊഴിയെടുത്തു കഥ കെട്ടിച്ചമച്ചതാണെന്ന് ബിജെപി. നേതൃത്വം അന്ന് ആരോപണ മുന്നയിച്ചിരുന്നു. സിപിഎം. കാരായ രണ്ട് ഡി.വൈ. എസ്. പി മാരാണ് ഇതിന് പിറകിലെന്നും അവർ ആരോപിച്ചിരുന്നു. ഫസൽ വധത്തിൽ സിബിഐ. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും സിപിഐ.(എം.) നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കുറ്റപ്ത്രത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സിബിഐ.അന്വേഷണത്തെ ശക്തമായി എതിർത്ത് സിപിഐ.(എം.) അതിനെതിരെ സുപ്രീം കോടതി വരെ നിയമ പോരാട്ടവും നടത്തി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ പല തവണ ചുമതലയിൽ നിന്ന് മാറ്റിയും അന്നത്തെ ആഭ്യന്തര വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. അത്തരമൊരു സാഹചര്യത്തിൽ വീണ്ടും അധികാരത്തിലേറിയ സിപിഐ.(എം.) പഴയ കേസിലെ അതേ അവസ്ഥ സൃഷ്ടിക്കാൻ ഒരുങ്ങിയെന്ന സംശയം ബലപ്പെടുകയാണ്.ബിജെപി. പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗമായിരുന്ന പി.പി. വത്സരാജക്കുറുപ്പിന്റെ കൊലപാതകവും ദുരൂഹത ഉണർത്തുന്നതാണ്.
ബ്ലേഡ് മാഫിയക്കാർ കൊലപ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് ഇപ്പോൾ മുൻ ഡി.വൈ. എസ്. പി. രാധാകൃഷ്ണൻ പറയുന്നത്. ഈ കേസിൽ അറസ്റ്റിലായവരിൽ രണ്ടു പേർ സിപിഎം. പ്രവർത്തകരായിരുന്നു. കിർമാണി മനോജും ഒളാനക്കുന്നിൽ ഷാജിയും. എന്നാൽ എൽ.ഡി.എഫ് ഭരണകാലത്തായിരുന്നതിനാൽ കൂടുതൽ അന്വേഷമൊന്നും നടന്നില്ല. ഈ കേസിലും അന്വേഷണത്തിനിടെ ഡി.വൈ. എസ്. പി.യെ സ്ഥലം മാറ്റിയിരുന്നു. സിപിഎം. മായുള്ള ഒത്തുതീർപ്പ് ഇടപാടുകളിൽ മറുപക്ഷത്ത് അഭിഭാഷകനെന്ന നിലയിൽ വത്സരാജ് ഉണ്ടായിരുന്നു. ഈ കേസിലും ദുരൂഹത അവശേഷിക്കുകയാണ്.
എല്ലാ രാധാകൃഷ്ണന്റെ ദുഷ്ടലാക്കെന്ന് വാദം
അതേസമയം കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പ്രതിരോധക്കോട്ട തീർത്തു തന്നെ സിപിഎം രംഗത്തുണ്ട്. അദ്ദേഹം പറഞ്ഞത് വിടുവായത്തമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് സൈബർ സഖാക്കളിൽ നിന്നും പാർട്ടി പത്രത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. പാർട്ടി സെക്രട്ടറിക്കെതിരായ ആരോപണത്തെ പ്രതിരോധിക്കാൻ അനാശ്യസക്കഥയും കുത്തിപ്പൊക്കിയിരിക്കയാണ് സിപിഎം. അനാശാസ്യത്തിനു പിടിക്കപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ഈ ഉദ്യോഗസ്ഥൻ മുഖംരക്ഷിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നീചമായ ആരോപണമുന്നയിക്കുകയാണ് എന്നതാണ് ദേശാഭിമാനിയുടെ ആരോപണം. അഭിമുഖം പുറത്തുവിട്ട മാതൃഭൂമി ചാനലിനെതിരെയും സൈബർ സഖാക്കൾ തിരിയുന്നു. ആർഎസ്എസ് ആസൂത്രിതമായി നടത്തിയ ഒരു രാഷ്ട്രീയ കൊലപാതകം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനു നടന്ന ഗൂഢാലോചനയിലെ മുഖ്യകണ്ണിയാണ് രാധാകൃഷ്ണൻ എന്നാണ് ദേശാഭിമാനിയുടെ വാദം.
സൽ സഞ്ചരിച്ചതിനു തൊട്ടു പുറകിൽ ഫസലിന്റെ ഭാര്യാസഹോദരൻ അജിനാസും മറ്റു ചിലരും സഞ്ചരിച്ചുവെന്നും അവർ സംഭവം നേരിൽ കണ്ടിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കളവായി രേഖപ്പെടുത്തിയത് രാധാകൃഷ്ണനാണെന്നുമാണ് പാർട്ടി മുഖപത്രത്തിന്റെ വാദം. ഈ സാക്ഷികൾ പിന്നീട് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് മൊഴി നൽകിയതായും രേഖപ്പെടുത്തിയിരുന്നു.