രാധകർക്കിടയിലൂടെ നടന്നുപോകുമ്പോൾ ഇങ്ങനെയൊരു ആക്രമണം ജിജി ഹദീദ് പ്രതീക്ഷിച്ചിരുന്നില്ല. പിന്നിലൂടെ എത്തിയ ആരാധകരിലൊരാൾ ജിജിയെ എടുത്തുയർത്തി. സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നവർ എത്തുന്നതിന് മുന്നെ, അയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ജനക്കൂട്ടത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ കണ്ടുപിടിക്കാനുറച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് സൂപ്പർ മോജൽ ജിജി.

മിലാൻ ഫാഷൻ വീക്കിലെ മാക്‌സ് മാര ഷോയിൽ പങ്കെടുത്ത് പുറത്തേയ്ക്ക് വരികയായിരുന്നു 21-കാരിയായ ജിജി. സഹോദരി ബെല്ലയ്‌ക്കൊപ്പം പുറത്തുനിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേയ്ക്ക് വരുമ്പോഴാണ് അതു സംഭവിച്ചത്. പിന്നിലൂടെ എത്തിയ യുവാവ് ജിജിയെ കടന്നുപിടിക്കുകയും എടുത്തുയർത്തുകയും ചെയ്തു.

ഫാഷൻ വേദികളിൽ സ്ഥിരം കുഴപ്പമുണ്ടാക്കുനന വിറ്റാലി സെഡ്യൂക്കാണ് ജിജിയെ എടുത്തുയർത്തിയത്. ഇയാൾ പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു.ജിജിയും ബെല്ലയും ഉടൻ തന്നെ കാറിൽക്കയറി സ്ഥലത്തുനിന്ന് പോയി. പിന്നീട് ട്വിറ്ററിലൂടെയാണ് ജിജി പ്രതികരിച്ചത്.

താനൊരു മനുഷ്യ ജീവിയാണെന്നും സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്നും ജിജി പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് തന്നോട് അപമര്യാദയായി പെരമാറാൻ എങ്ങനെ ധൈര്യം വന്നുവെന്നും അവർ ചോദിക്കുന്നു. തന്നെ എടുത്തുയർത്തിയയാളെ കൈമുട്ടുകൊണ്ട് ഒന്നുരണ്ടുതവണ ജിജി ഇടിക്കുകുയും ചെയ്തിരുന്നു.

അക്രമം നടത്തിയയാൾക്ക് പിന്നാലെ ഓടി അയാളെ പിടികൂടാൻ ജിജി ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ ശാന്തയാക്കുകായയിരുന്നു. അയാളെ പിടികൂടണണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ജിജി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഫാഷൻ ലോകത്ത് യഥാർഥ പ്രതിഭകളെ മറികടന്ന് ജിജിയെയും സുഹൃത്ത് കെൻഡൽ ജെന്നറെയും പോലുള്ളവർ ഉയർന്നുവരുന്നതിലുള്ള പ്രതിഷേധമാണ് താൻ പ്രകടിപ്പിച്ചതെന്ന് സെഡ്യൂക്ക് പിന്നീട് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.