- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യംകണ്ട ആ പയ്യനെ ഓർമ്മവരുന്നു: ക്ളീൻ ഷേവിനു ശേഷം പൊടിമീശ മുളച്ച ലാലിന്റെ ഒടിയൻ മെയ്ക്ക് ഓവറിനെ പറ്റി സാക്ഷാൽ പാച്ചിക്കയുടെ പ്രതികരണം ഇങ്ങനെ; ലാലിന്റെ ആദ്യചിത്രത്തിന്റെ സംവിധായകനായ ഫാസിലിന്റെ പ്രശംസ ആഘോഷമാക്കി ലാൽ ആരാധകർ
കൊച്ചി: മലയാള നടന്മാരിൽ വേറിട്ട വേഷങ്ങൾ അവതരിപ്പിച്ച് എന്നും ശ്രദ്ധേയനായ താരമാണ് മോഹൻലാൽ. സൂപ്പർസ്റ്റാർ ആകുന്നതിന് മുമ്പും പിന്നീടും അത്തരം വേഷങ്ങളിലെല്ലാം ആ താരത്തിന്റെ കയ്യൊപ്പുണ്ട്. ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ശങ്കർ നായകനും വില്ലൻ മോഹൻലാലുമായിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകനായിരുന്ന ഫാസിൽ അഥവാ ഇപ്പോഴത്തെ പാച്ചിക്ക. ഇപ്പോൾ ലാലിനെ പറ്റി ചർച്ചകൾ നടക്കുന്നത് ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി ലാൽ നടത്തിയ മെയ്ക്ക് ഓവറിനെ കുറിച്ചാണ്. അന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ കണ്ട ആ പയ്യനെ ഓർമ്മവരുന്നു എന്നാണ് ഒടിയനായി 'രൂപം മാറിക്കഴിഞ്ഞ' ലാലിനെ കണ്ടപ്പോൾ പാച്ചിക്ക ആദ്യം പ്രതികരിച്ചത്. ഇത് ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന്റെ ഒടിയൻ മേക്കോവർ ചർച്ചകൾ അങ്ങനെ തുടരുകയാണ്. ക്ലീൻ ഷേവിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിനെയല്ല മനോരമ ന്യൂസ് ന്യൂസ് മേക്കർ 2016 പുരസ്‌കാര സമർപ്പണവേളയിൽ കണ്ടത്. ചെറുതാടിയിൽ പുതിയ പ്രസരിപ്പോടെയാണ് ലാൽ എത്തിയത്. അവിടെവച്ചാണ് പാച്ചിക്കയെന്ന ഫാസിലും
കൊച്ചി: മലയാള നടന്മാരിൽ വേറിട്ട വേഷങ്ങൾ അവതരിപ്പിച്ച് എന്നും ശ്രദ്ധേയനായ താരമാണ് മോഹൻലാൽ. സൂപ്പർസ്റ്റാർ ആകുന്നതിന് മുമ്പും പിന്നീടും അത്തരം വേഷങ്ങളിലെല്ലാം ആ താരത്തിന്റെ കയ്യൊപ്പുണ്ട്. ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ശങ്കർ നായകനും വില്ലൻ മോഹൻലാലുമായിരുന്നു.
നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകനായിരുന്ന ഫാസിൽ അഥവാ ഇപ്പോഴത്തെ പാച്ചിക്ക. ഇപ്പോൾ ലാലിനെ പറ്റി ചർച്ചകൾ നടക്കുന്നത് ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി ലാൽ നടത്തിയ മെയ്ക്ക് ഓവറിനെ കുറിച്ചാണ്. അന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ കണ്ട ആ പയ്യനെ ഓർമ്മവരുന്നു എന്നാണ് ഒടിയനായി 'രൂപം മാറിക്കഴിഞ്ഞ' ലാലിനെ കണ്ടപ്പോൾ പാച്ചിക്ക ആദ്യം പ്രതികരിച്ചത്. ഇത് ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.
മോഹൻലാലിന്റെ ഒടിയൻ മേക്കോവർ ചർച്ചകൾ അങ്ങനെ തുടരുകയാണ്. ക്ലീൻ ഷേവിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിനെയല്ല മനോരമ ന്യൂസ് ന്യൂസ് മേക്കർ 2016 പുരസ്‌കാര സമർപ്പണവേളയിൽ കണ്ടത്. ചെറുതാടിയിൽ പുതിയ പ്രസരിപ്പോടെയാണ് ലാൽ എത്തിയത്. അവിടെവച്ചാണ് പാച്ചിക്കയെന്ന ഫാസിലും ലാലും തമ്മിൽ കണ്ടത്. മോഹൻലാലിന്റെ പുതിയ ലുക്ക് കണ്ട ഫാസിലിന്റെ പ്രതികരണം ഇങ്ങനെ: മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യം കണ്ട പയ്യനെ ഓർമ വരുന്നു...! ഇതോടെ വിഷയം ചർച്ചയായി.
എൺപതുകളിൽ കണ്ടുമറന്ന പഴയ മോഹൻലാൽ കഥാപാത്രങ്ങളുടെ ഓർമപുതുക്കലായി ആ കൂടിച്ചേരൽ. ആ രൂപസൗകുമാര്യങ്ങളിൽ ഒരാൾ. വാക്കിലും നോക്കിലും സംസാരത്തിലും എല്ലാം മോഹൻലാൽ എന്ന പുതിയ അനുഭവം. അതായിരുന്നു ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ മോഹൻലാലെന്ന് എല്ലാവരും പറയുന്നു.
എനിക്ക് ഒരു രഹസ്യ അജൻഡകളുമില്ല. ദുരുദ്ദേശ്യങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദർഭങ്ങളിലും എന്റെപ്രതികരണങ്ങൾ സത്യസന്ധവും ആത്മാർത്ഥവും ആയിരുന്നു. അതിന്റെ ഫലമോ പ്രതിഫലനമോ ഞാൻ ഓർക്കാറില്ല, ചിന്തിക്കാറില്ല. ബഹുമതികൾ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങൾ എന്നെ തളർത്തിയിട്ടുമില്ല. മനഃസാക്ഷിയുടെ വഴിയാണ് എന്നെ നയിക്കുന്നത് - പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ പറഞ്ഞതിങ്ങനെ.
രൂപമാറ്റമല്ലാതെ മനസ്സിൽ മാറ്റങ്ങളില്ലെന്ന് വ്യക്തമാക്കി ലാലും. കുറച്ചുദിവസമായി ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിനായി ലാൽ നടത്തിയ രൂപമാറ്റമാണ് സിനിമാ ലോകത്തെ വലിയ ചർച്ചാവിഷയം. ഇതിന് സാക്ഷാൽ പാച്ചിക്ക തന്നെ എൺപതുകളിലെ ലാലായി നടന് മാറാൻ കഴിഞ്ഞുവെന്ന സാക്ഷ്യപത്രം നൽകിയതോടെ വലിയ സന്തോഷത്തിലാണ് ആരാധകരും.
(ചിത്രങ്ങൾക്ക് കടപ്പാട്: മനോരമ)