- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൾ വാൾക്കർ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിയസിലെ ആദ്യ ചിത്രത്തിന്റെ ടീസർ എത്തി; വേഗവും വാശിയും കെട്ടടങ്ങാത്ത എട്ടാം പതിപ്പിന്റെ ടീസർ കാണാം
വേഗത നിറഞ്ഞ അതിസാഹസികത കൊണ്ട് ആരാധകരെ തൃസിപ്പിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8 ന്റെ ട്രെയ്ലർ പുറത്തിറങ്ങി. മുൻ ചിത്രങ്ങളിലെ ഏതാനും രംഗങ്ങൾ കൂടി ചേർത്താണ് ട്രെയ്ലർ പുറത്തിറക്കിയി രിക്കുന്നത്.പക്ഷേ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സിനിമയുടെ ആത്മാവായിരുന്ന പോൾ വാൾക്കറെന്ന നടൻ ഇത്തവണ ഇല്ല. ഏഴാം പതിപ്പ് പൂർത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു കാറപകടത്തിൽ പോൾ വാൾക്കർ മരണപ്പെട്ടത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിൽ നിന്ന് എട്ടാം പതിപ്പ് ഉണ്ടാകുമെന്ന് മരണത്തിന്റെ തൊട്ടുമുമ്പ് പോൾ വാക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം രണ്ട് ചിത്രം കൂടിയുണ്ടാകുമെന്നും നേരത്തെ താരം അറിയിച്ചിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ പോൾ വാൾക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇത് വരെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് പോൾ വാൾക്കർ കൊല്ലപ്പെട്ടതിനാൽ സഹോദരനായ കാലെബ് വാൾക്കറാണ് ബാക്കിയുള്ള ഭാഗത്ത് അഭിനയിച്ചത്. ചിത്രം അടുത്ത
വേഗത നിറഞ്ഞ അതിസാഹസികത കൊണ്ട് ആരാധകരെ തൃസിപ്പിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8 ന്റെ ട്രെയ്ലർ പുറത്തിറങ്ങി. മുൻ ചിത്രങ്ങളിലെ ഏതാനും രംഗങ്ങൾ കൂടി ചേർത്താണ് ട്രെയ്ലർ പുറത്തിറക്കിയി രിക്കുന്നത്.പക്ഷേ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സിനിമയുടെ ആത്മാവായിരുന്ന പോൾ വാൾക്കറെന്ന നടൻ ഇത്തവണ ഇല്ല.
ഏഴാം പതിപ്പ് പൂർത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു കാറപകടത്തിൽ പോൾ വാൾക്കർ മരണപ്പെട്ടത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിൽ നിന്ന് എട്ടാം പതിപ്പ് ഉണ്ടാകുമെന്ന് മരണത്തിന്റെ തൊട്ടുമുമ്പ് പോൾ വാക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം രണ്ട് ചിത്രം കൂടിയുണ്ടാകുമെന്നും നേരത്തെ താരം അറിയിച്ചിരുന്നു.
എന്നാൽ പുതിയ ചിത്രത്തിൽ പോൾ വാൾക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇത് വരെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് പോൾ വാൾക്കർ കൊല്ലപ്പെട്ടതിനാൽ സഹോദരനായ കാലെബ് വാൾക്കറാണ് ബാക്കിയുള്ള ഭാഗത്ത് അഭിനയിച്ചത്.
ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി ക്യൂബയിൽ ചിത്രീകരിച്ചിട്ടുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രം കൂടിയാണ് എട്ടാം പതിപ്പ്.