- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർക്കായി ഫാസ്റ്റ് ട്രാക്ക് വിസാ സർവീസുമായി ഓസ്ട്രേലിയ: നിക്ഷേപകരേയും സന്ദർശകരേയും ആകർഷിക്കാനുള്ള ഒട്ടേറെ പദ്ധതികളുമായി ഫെഡറൽ സർക്കാർ
മെൽബൺ: ഇന്ത്യക്കാർക്കായി ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഉൾപ്പെടെയുള്ള പരിഷ്‌ക്കരണവുമായി ഫെഡറൽ സർക്കാർ. വിദേശത്തു നിന്നുള്ള നിക്ഷേപകരേയും സന്ദർശകരേയും ആകർഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വിസാ പരിഷ്‌ക്കരണമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഫെഡറൽ ബജറ്റ് പ്രഖ്യാപന വേളയിലാണ് ട്രഷറർ സ്‌കോട്ട് മോറിസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ളവർക്കുമാണ് ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഏർപ്പെടുത്തുന്നത്. കൂടാതെ വിയറ്റ്‌നാം, തായ്‌ലാൻഡ്, ചിലി എന്നിവിടങ്ങളിൽ നിന്നുളഅള ലോ റിസ്‌ക് സിറ്റിസൺസിന് മൂന്നു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിക്കും. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ളവർക്ക് ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കും ഇതേ സൗകര്യം നടപ്പാക്കുന്നത്. ഇത്തരത്തിൽ വിദേശികൾക്ക് വിസാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ മൂന്നു വർഷം കൊണ്ട് 180 മില്യൺ ഡോളറിന്റെ ലാഭമാണ് നേടാൻ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ കണക്കാക്കുന്നത്. കൂടാതെ അടുത്ത ജനുവരി മുതൽ പാസ്പോ
മെൽബൺ: ഇന്ത്യക്കാർക്കായി ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഉൾപ്പെടെയുള്ള പരിഷ്‌ക്കരണവുമായി ഫെഡറൽ സർക്കാർ. വിദേശത്തു നിന്നുള്ള നിക്ഷേപകരേയും സന്ദർശകരേയും ആകർഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വിസാ പരിഷ്‌ക്കരണമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഫെഡറൽ ബജറ്റ് പ്രഖ്യാപന വേളയിലാണ് ട്രഷറർ സ്‌കോട്ട് മോറിസൺ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ളവർക്കുമാണ് ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഏർപ്പെടുത്തുന്നത്. കൂടാതെ വിയറ്റ്‌നാം, തായ്‌ലാൻഡ്, ചിലി എന്നിവിടങ്ങളിൽ നിന്നുളഅള ലോ റിസ്‌ക് സിറ്റിസൺസിന് മൂന്നു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിക്കും. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ളവർക്ക് ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കും ഇതേ സൗകര്യം നടപ്പാക്കുന്നത്.
ഇത്തരത്തിൽ വിദേശികൾക്ക് വിസാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ മൂന്നു വർഷം കൊണ്ട് 180 മില്യൺ ഡോളറിന്റെ ലാഭമാണ് നേടാൻ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ കണക്കാക്കുന്നത്. കൂടാതെ അടുത്ത ജനുവരി മുതൽ പാസ്‌പോർട്ട് ഫീസുകൾ വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ പരിഷ്‌ക്കാരം അനുസരിച്ച് മുതിർന്നവർക്കുള്ള പാസ്‌പോർട്ട് ഫീസിൽ 20 ഡോളറിന്റെയും കുട്ടികൾക്ക് 10 ഡോളറിന്റേയും വർധനയാണ് വരുത്തിയിട്ടുള്ളത്.
പാസ്‌പോർട്ട് ഫീസ് വർധനയിലൂടെ ലഭിക്കുന്ന പണം കോൺസുലാർ സർവീസുകൾ മെച്ചപ്പെടുത്തുന്നതിനും മറ്റും ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം ഈ വർഷത്തെ ബജറ്റ് ചെറുകിട, മധ്യ ബിസിനസ് സംരംഭങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന രീതിയിലാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. അതനുസരിച്ച് ഈ വർഷം ജൂലൈ മുതൽ ചെറുകിട ബിസിനസുകൾക്ക് ടാക്‌സിൽ 27.5 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.