- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പൂർണ ഫാസ്ടാഗ് നാളെ മുതൽ; പാലിയേക്കര ടോൾ പ്ലാസയിലെ യാത്രക്കാർ ശ്രദ്ധിക്കുക; നൽകേണ്ടി വരിക ഇരട്ടിത്തുക; ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദ്ദേശം
തൃശൂർ: നാളെ മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും പൂർണ ഫാസ്ടാഗ് നിർബന്ധമാ ക്കുകയാണ്. ഇതിന്റെ ഭാഗമായി ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ നാളെ മുതൽ യാത്രചെയ്യുന്ന യാത്രക്കാ സമ്പൂർണ ഫാസ്ടാഗ് ഏർപ്പെടുത്തുമ്പോൾ ക്രമസമാധാനം ഉറപ്പാക്കണമെന്നു കലക്ടർക്കു സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം. ഇതോടെ പൊലീസിനെ നിയോഗിക്കുമെന്നുറപ്പായി.ഇന്നു മുതൽ ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൗണ്ടറുകൾ ഉണ്ടാകില്ലെന്നാണു ദേശീയ പാത അധികൃതർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ടാഗില്ലാ തെ വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിനു ഇരട്ടിത്തുക നൽകുകയും 500 രൂപ നൽകി ടാഗെടുക്കുകയും വേണം. എന്നാൽ കുറച്ചു ദിവസത്തേക്കു ഒരു ട്രാക്ക് പണം നൽകുന്നവർക്കാ യി പ്രവർത്തിക്കുമെന്നാണു സൂചന. ഇവിടെവച്ചു തന്നെ ടാഗും വാങ്ങേണ്ടി വരും. ഒരു വാഹന ത്തിനു ടാഗു നൽകാൻ 15 മിനിറ്റു വേണം. ട്രാക്കിൽനിന്നു പുറത്തിറക്കിയാകും ഇതു നൽകുക.
പാലിയേക്കര ടോളിൽ നിന്നു 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന എല്ലാവർക്കും തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനമുണ്ടെങ്കിൽ സൗജന്യ ടാഗ് നൽകും. ഈ ടോളിൽ മാത്രമാകും സൗജന്യം. ടാഗിന്റെ തുക സംസ്ഥാന സർക്കാർ തിരിച്ചു നൽകാമെന്ന ഉറപ്പിലാണു ദേശീയ പാത അഥോറിറ്റി ഇതനുവദിച്ചത്. ടോൾ പ്ലാസയിൽ വിവിധ കൗണ്ടറുകളിലായി ഇന്നലെ സമ്പൂർണ ടാഗ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഗതാഗതം തിരിച്ചു വിടുന്നതിനു പ്രത്യേക ഗാർഡുക ളേയും നിയോഗിച്ചു. കൗണ്ടറിനു പരമാവധി അകലെ നിന്നു തന്നെ വാഹനം ട്രാക്കുകളിലേക്കു തിരിച്ചു വിടാനാണു ശ്രമം.ഗതാഗതക്കുരുക്കില്ലാതെ വാഹനം കടത്തിവിടാനുള്ള സംവിധാന മേർപ്പെടുത്താനും നിർദേശമുണ്ട്. പൊതുമരാമത്തു സെക്രട്ടറിയാണു കലക്ടർക്കുമാർക്കു പ്രത്യേ ക നിർദ്ദേശം നൽകിയത്.
സൗജന്യ പാസ് എങ്ങിനെ പുതുക്കാം
- എവിടെയെല്ലാമാണു പാസ് പുതുക്കുന്ന കൗണ്ടറുകളെന്ന് ഉടൻ തീരുമാനിക്കും.
- ആർസി ബുക്ക്, നേരത്തെ നൽകിയ സ്മാർട് കാർഡ്,ആധാർ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വാഹനത്തിന്റെ നമ്പർ വ്യക്തമാകുന്ന ഫോട്ടോ എന്നിവ നൽകണം.
- തിരക്കില്ലെങ്കിൽ പ്ലാസയിലും കാർഡ് പുതുക്കാൻ സംവിധാനം; പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതൽ.
മറുനാടന് മലയാളി ബ്യൂറോ