- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ മൂലമറ്റത്ത് നടത്തിയ ഉപവാസസമരത്തിൽ പ്രതിഷേധം അലയടിച്ചു
അറക്കുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക, റബറിന് 200 രൂപ തറവില പ്രഖ്യാപിക്കുക, മുഴുവൻ വില്ലേജുകളെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കുക, അന്യായമായി വർദ്ധിപ്പിച്ച നികുതികൾ കുറയ്ക്കുക, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അറക്കുളം, വെള്ളിയാമറ്റം, കുളമാവ് എന്നിവിടങ്ങളിലെ കർഷക കൂ
അറക്കുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക, റബറിന് 200 രൂപ തറവില പ്രഖ്യാപിക്കുക, മുഴുവൻ വില്ലേജുകളെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കുക, അന്യായമായി വർദ്ധിപ്പിച്ച നികുതികൾ കുറയ്ക്കുക, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അറക്കുളം, വെള്ളിയാമറ്റം, കുളമാവ് എന്നിവിടങ്ങളിലെ കർഷക കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മൂലമറ്റത്ത് ഉപവാസ സത്യാഗ്രഹം നടത്തി.
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. പ്രധാന റബർ ഉൽപ്പാദക രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങൾ മാർക്കറ്റ് വിലയുടെ ഇരട്ടി വിലയ്ക്ക് റബർ വാങ്ങി സംഭരിക്കുമ്പോൾ ഇന്ത്യയിലെ ഭരണകൂടങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എകെസിസി സംസ്ഥാന അധ്യക്ഷൻ വി വി അഗസ്റ്റ്യൻ, പി സി ജോസഫ് എക്‌സ് എംഎൽഎ, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, സാജു അലക്‌സ്, സിജുമോൻ, ജോസ് ഇടപ്പാട്ട്, ടെസിമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെവി ചാക്കോ കുടകല്ലിൽ, കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസരി, ആർ മണിക്കുട്ടൻ, സി കെ മോഹനൻ, കെ ആർ അനിൽ, ജിയോ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.