ന്യൂസിലന്റിലെ പോസ്റ്റൽ സർവ്വീസായ ഫാസ്റ്റ് പോസ്റ്റ് നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 50 സെന്റ് വരെ വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷം നടക്കുന്ന കത്തിടപാടുകളുടെ എണ്ണം കുറഞ്ഞ് വരുന്നതാണ് നിരക്ക് വർദ്ധനവിന് പിന്നിലുള്ള കാരണം. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിരക്ക് വർദ്ധനവും കൊണ്ടുവന്നാൽ മാത്രമ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ.

എന്നാൽ സ്റ്റാൻഡേഡ് പോസ്റ്റിൽ കത്തയക്കുന്നവർക്ക് വില വർദ്ധനവ് ബാധകമല്ല. എന്നാൽ മറ്റ് സർവ്വീസുകൾക്കൊക്കെ നിരക്ക് വർദ്ദിപ്പിച്ചിട്ടുണ്ട്. കൊറിയർ, ഇന്റർനാഷണൽ ബിസിനസ് പ്രോഡക്ട, എയർ പാഴ്‌സൽ, ബൾക്ക് മെയ്ൽ സർവ്വീസ് എന്നിവയുടെയെല്ലാം നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

പുതിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിലാകും. വർദ്ധിപ്പിക്കുന്നപുതിയ നിരക്കുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക