- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 കിലോ തൂക്കമുള്ള പയ്യന്റെ 31 കിലോ ഒരു മാസം കൊണ്ട് കുറച്ചു; 120 കിലോ കുറയ്ക്കാൻ ഒരു വർഷം കൂടിയെന്ന് ഡോക്ടർമാർ; തടിയൻ പയ്യന്റെ കഥ വൈറലാകുമ്പോൾ
ലോകത്തിലെ ഏറ്റവും തൂക്കമുള്ള ആൺകുട്ടിയെന്ന വിശേഷണത്തിന് അർഹനായ വ്യക്തിയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ കറാവാൻഗുകാരനായ ആര്യ പെർമന എന്ന 11 കാരൻ. ഏതാണ്ട് 200 കിലോഗ്രാമോളം തൂക്കമുള്ള കൃത്യമായി പറഞ്ഞാൽ 190 കിലോയുള്ള ആര്യയുടെ ഒരു ശസ്ത്രക്രിയയിലൂടെ ഒരു മാസം കൊണ്ട് 31 കിലോ കുറച്ചിരിക്കുകയാണ്. ഇനിയൊരു 120കിലോഗ്രാം കൂടി ആ ശരീരത്തിൽ നിന്നും കുറയ്ക്കാൻ ഒരു വർഷമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ ഈ തടിയൻ പയ്യന്റെ കഥ ഇപ്പോൾ വൈറലായിരിക്കുകയാണ്. മരണത്തിലേക്ക് നടന്നടുക്കുന്ന രീതിയിൽ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനെന്നോണം കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും പെരുവയറിന്റെ ഒരു ഭാഗം തന്നെ എടുത്ത് മാറ്റിയിരിക്കുന്നത്. അമിതമായ ഭാരം കാരണം അഞ്ച് മിനുറ്റ് പോലും തുടർച്ചയായി നടക്കാൻ പാടുപെടുകയാണ് ആര്യ. ദിവസത്തിൽ അഞ്ച് നേരം വരെ ഈ കുട്ടി വയറ് നിറച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. തുടർന്ന് ഭാരം പരിധി വിട്ട് വർധിച്ചതിനെ തുടർന്ന് ഉടൻ അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ
ലോകത്തിലെ ഏറ്റവും തൂക്കമുള്ള ആൺകുട്ടിയെന്ന വിശേഷണത്തിന് അർഹനായ വ്യക്തിയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ കറാവാൻഗുകാരനായ ആര്യ പെർമന എന്ന 11 കാരൻ. ഏതാണ്ട് 200 കിലോഗ്രാമോളം തൂക്കമുള്ള കൃത്യമായി പറഞ്ഞാൽ 190 കിലോയുള്ള ആര്യയുടെ ഒരു ശസ്ത്രക്രിയയിലൂടെ ഒരു മാസം കൊണ്ട് 31 കിലോ കുറച്ചിരിക്കുകയാണ്. ഇനിയൊരു 120കിലോഗ്രാം കൂടി ആ ശരീരത്തിൽ നിന്നും കുറയ്ക്കാൻ ഒരു വർഷമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ ഈ തടിയൻ പയ്യന്റെ കഥ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മരണത്തിലേക്ക് നടന്നടുക്കുന്ന രീതിയിൽ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനെന്നോണം കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും പെരുവയറിന്റെ ഒരു ഭാഗം തന്നെ എടുത്ത് മാറ്റിയിരിക്കുന്നത്. അമിതമായ ഭാരം കാരണം അഞ്ച് മിനുറ്റ് പോലും തുടർച്ചയായി നടക്കാൻ പാടുപെടുകയാണ് ആര്യ. ദിവസത്തിൽ അഞ്ച് നേരം വരെ ഈ കുട്ടി വയറ് നിറച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. തുടർന്ന് ഭാരം പരിധി വിട്ട് വർധിച്ചതിനെ തുടർന്ന് ഉടൻ അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ആര്യ മരിക്കുമെന്ന് അവന്റെ രക്ഷിതാക്കളായ അഡെയെയും റൊകായത്ത് സോയ്മാൻട്രിയെയും ഡോക്ടർമാർ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
തുടർന്നായിരുന്നു ആര്യയെ അഞ്ച് മണിക്കൂർ നീണ്ട ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷന് വിധേയനാക്കിയിരുന്നത്. ഈ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ആര്യ. തുടർന്ന് കുട്ടിയുടെ ശരീരഭാരത്തിന്റെ ആറിലൊന്ന് അഥവാ 31 കിലോഗ്രാമായിരുന്നു ഒറ്റയടിക്ക് നീക്കം ചെയ്തിരുന്നത്. ജക്കാർത്തയിലെ ഒംമ്നി ഹോസ്പിറ്റലിൽ വച്ചാണ് ഈ അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. ഇനിയും വയറിൽ നിന്നും വലിയൊരു ഭാഗം മുറിച്ച് നീക്കി 100 കിലോഗ്രാമോളം 12 മാസത്തിനുള്ളിൽ കുറയ്ക്കാമെന്ന ഉറച്ച വിശ്വാസത്തിലാണിവിടുത്തെ ഡോക്ടർമാർ.
പൊണ്ണത്തടിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസായിട്ടാണ് ആര്യയുടെ അവസ്ഥയെ ഡോക്ടർമാർ വിലയിരുത്തുന്നത്. ഈ അവസ്ഥ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ കുട്ടി മരിക്കുമെന്നുറപ്പാണെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പേകുന്നത്. ചിക്കൻ, ചോറ്, നൂഡിൽസ്,ചോക്കളേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ വാരിവലിച്ച് കഴിക്കുന്ന ഒരു ശീലമായിരുന്നു ആര്യക്കുണ്ടായിരുന്നത്. എന്നാൽ നിലവിൽ ചികിത്സയുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുള്ള ഡയറ്റ് പ ിന്തുടരാൻ കുട്ടി നിർബന്ധിച്ചിട്ടുണ്ട്. കൂടാതെ കുട്ടിക്ക് ചെയ്യാൻ സാധിക്കുന്ന ചില വ്യായാമങ്ങളും കർക്കശമാക്കിയിട്ടുണ്ട്. എന്നാൽ ഡോക്ടർമാരുടെ മുന്നറിയിപ്പ് വക വയ്ക്കാതെ രക്ഷിതാക്കൾ ഇപ്പോഴും ഉയർന്ന കലോറിയുള്ള ഭക്ഷണം ആര്യക്ക് നൽകുന്നുവെന്നും റിപ്പോർട്ടുണ്ട്.
ജനിച്ചപ്പോൾ വെറും 3.7 കിലോഗ്രാം മാത്രമേ ആര്യക്ക് തൂക്കമുണ്ടായിരുന്നുള്ളൂ. അഞ്ച് വയസ് വരെ സാധാരണ നിലയിലായിരുന്നു. തുടർന്ന് നാല് വർഷങ്ങൾക്കുള്ളിലായിരുന്നു ആര്യക്ക് 127 കിലോ തൂക്കമുണ്ടായത്. ഒമ്പതാം വയസിലായിരുന്നു ആര്യയുടെ അസാധാരണവലുപ്പം ഏവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നത്.