- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ലെവൽ ക്രോസിൽ ട്രെയിൻ ട്രക്കിലിടിച്ച് രണ്ടു മരണം; ഇരുപതിലധികം പേർക്ക് പരിക്ക്
ബെർലിൻ: വെസ്റ്റേൺ ജർമനിയിൽ ഒരു ലെവൽ ക്രോസിൽ ട്രെയിൻ ട്രക്കിലിടിച്ച് രണ്ടു മരണം. ഇബെൻബറൻ ടൗണിനടുത്തു വച്ച് നടന്ന അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കുപറ്റിയിട്ടുമുണ്ട്. ലെവൽക്രോസിൽ വച്ച് ഒസ്‌നാബ്രൂക്കിൽ നിന്ന് ഇബ്ബെൻബ്യൂറെയ്‌നിലേക്ക് പോകുകയായിരുന്ന ട്രെയിൻ വളവുമായി പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലെവൽ ക്രോസ്
ബെർലിൻ: വെസ്റ്റേൺ ജർമനിയിൽ ഒരു ലെവൽ ക്രോസിൽ ട്രെയിൻ ട്രക്കിലിടിച്ച് രണ്ടു മരണം. ഇബെൻബറൻ ടൗണിനടുത്തു വച്ച് നടന്ന അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കുപറ്റിയിട്ടുമുണ്ട്. ലെവൽക്രോസിൽ വച്ച് ഒസ്‌നാബ്രൂക്കിൽ നിന്ന് ഇബ്ബെൻബ്യൂറെയ്‌നിലേക്ക് പോകുകയായിരുന്ന ട്രെയിൻ വളവുമായി പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ലെവൽ ക്രോസ് കടന്നുപോകുകയായിരുന്ന ലോറി പാളത്തിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ബെർലിനിൽ നിന്ന് 440 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് അപകടം നടന്നത്. ട്രെയിൻ നിറയെ ആളുണ്ടായിരുന്നുവെന്നും കൂടുതൽ അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും പൊലീസ് വക്താവ് വെളിപ്പെടുത്തി.
പാളത്തിൽ കുടുങ്ങിയ ട്രക്കിനെ ഇടിച്ചതിനെ തുടർന്ന് ട്രെയിൻ 200 മീറ്ററോളം വലിച്ചിഴച്ചതിനു ശേഷമാണ് നിന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും ട്രെയിൻ യാത്രക്കാരായിരുന്നു. അതേസമയം ട്രക്ക് ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടസ്ഥലത്ത് ഫയർഫോഴ്‌സും ആംബുലൻസ് സർവീസും സേവനം നടത്തുന്നുണ്ട്. സൈക്കോളജിസ്റ്റുകളും സംഭവസ്ഥലത്തെത്തിയിരുന്നു.
മെച്ചപ്പെട്ട സേവനത്തിന് പേരു കേട്ടതാണ് ജർനിയിലെ ട്രെയിൻ സർവീസ്. എന്നാൽ അടുത്തിടെ ജർമൻ ട്രെയിൻ ഡ്രൈവർമാർ നടത്തിയ സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാഷണൽ റെയിൽവേ ഓപ്പറേറ്ററായ ഡച്ച്ബാനുമായി വേതന വ്യവസ്ഥയിലുണ്ടായ തർക്കമാണ് ട്രെയിൻ ഡ്രൈവർമാരെ സമരത്തിലേക്ക് നയിച്ചത്.