മിഷിഗൻ: അപ്പാർട്ട്‌മെന്റിന് മുൻവശം കുട്ടികൾ കളിക്കുന്നതിനിടെനിലത്ത് നിന്നും അപ്രതീക്ഷിതമായി ലഭിച്ച തോക്ക് കൗതുകത്തോടെനോക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി മൂന്ന് വയസ്സുകാരൻ മരിച്ചു.ജൂൺ 20 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.

രണ്ട് മുതൽ 9 വയസ്സുവരെയുള്ള കുട്ടികളാണ് പുറത്ത്കളിച്ചുകൊണ്ടിരുന്നത്. വളരെ ദൂരെയല്ലാതെ മുതിർന്നവരും ഇവരുട കുട്ടികൾശ്രദ്ധിക്കുന്നു ണ്ടായിരുന്നു. കുട്ടികൾ തോക്ക് പരസ്പരം കൈമാറുന്നത്ഇവരുടെ ശ്രദ്ധയിൽ പെട്ടുവെങ്കിലും, കളിത്തോക്കാണെന്നാണ് ഇവർ
കരുതിയതത്രെ.  നിലത്ത് നിന്നും ലഭിച്ച തോക്ക് ശരിയായ തോക്കാണെന്ന് കുട്ടികളും കരുതിയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് ചീഫ് ഫ്രഡ് പറഞ്ഞത്.

വെടി പൊട്ടുന്ന ശബ്ദം കേട്ട് പുറത്ത് വന്ന മാതാപിതാക്കൾ കുട്ടിയെ ഉടനെആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തോക്കിന്റെഉടമസ്ഥനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്ന് പൊലീസ് പറഞ്ഞു.ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലാ എന്നും പൊലീസ്
കൂട്ടിച്ചേർത്തു.

ഇതൊരു അപകട മരണമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നതെങ്കിലും, നിരപരാധികളായ കുട്ടികളുടെ കൈവശം തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് വശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ചീഫ് പറഞ്ഞു.