മലപ്പുറം; കാമ്പസുകളിലടക്കം മയക്കുമരുന്ന് വിതരണം ചെയ്യുന്ന ലഹരി മാഫിയയുടെ കണ്ണികളെ പിടികൂടിയ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടന്റ് ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമിനെ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ സന്ദർശിച്ച് അഭിനന്ദനങ്ങളറിയിച്ചു . ജാഗ്രതയോടെയും തന്ത്രപരമായ നീക്കത്തോടെയുമുള്ള പൊലീസിന്റെ നീക്കം അഭിനന്ദനാർഹമാണ്.

സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്ത വിമുക്തഭടനടക്കമുള്ള സംസ്ഥാനത്തിന് പുറത്തെ വൻകണ്ണികളടങ്ങിയ മയക്കുമരുന്ന് ശൃംഖല ഞെട്ടിപ്പിക്കുന്നതാണ്. കാമ്പസുകളിൽ ലഹരി വിപണനത്തിനെതിരെയുള്ള ബോധവത്കരണത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. കുറ്റിപ്പുറത്ത് കണ്ടെത്തിയ സ്‌ഫോടകവസ്തുക്കളും സൈന്യം ഉപയോഗിക്കുന്നതാണെന്ന പൊലീസ് കണ്ടെത്തലും ഇതിനോട് ചേർത്ത് വായിക്കുമ്പോൾ മലപ്പുറം ജില്ലയെ ടാർജറ്റ് ചെയ്യുന്ന ഗൂഢസംഘം ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് പഴുതടച്ച അന്വേഷണത്തിലൂടെ ഇതിന്റെ അടിസ്ഥാന സോഴ്‌സ് കണ്ടെത്തി പുറത്ത് വിടനാമെന്നും നേതാക്കൾ ആവിശ്യപ്പെട്ടു

.ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മൽ തോട്ടോളി, സാജിദ്.സി. എച്ച് , അഫ്‌സൽ കുറുവ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. പൊലീസ് സൂപ്രണ്ടിന് ഫ്രറ്റേണിറ്റി ഉപഹാരം നൽകുകയും ചെയ്തു