പാലക്കാട്: ലോക വനിതദിനത്തോടനുബന്ധിച്ച് പുതുനഗരം പൊലീസ് സ്റ്റേഷന്റെ ചുമതല ഏൽപ്പിക്കപ്പെട്ട എസ്.ഐ പ്രേമതലതയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് റഷാദ് പുതുനഗരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തിയാണ് ആദരിച്ചത്.

ശാന്തകുമാരി ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്, കൃഷ്ണൻകുട്ടി, അബൂത്വാഹിർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ചും അവർക്ക് തുല്യനീതിയും സമത്വവും ഉറപ്പു വരുത്തിയും മാത്രമേ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് ജില്ല കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.