- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ യുടെ കോലം കത്തിച്ചു
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് പൊലീസ് ഭീഷണിയിൽ ജീവനൊടുക്കിയ പള്ളത്തേരിയിലെ ദലിത് യുവാവ് സന്തോഷ് കുമാറിന്റെ മൃതദേഹം പാലക്കാട് - പൊള്ളാച്ചി ദേശീയപാതയിൽ വെച്ച് പ്രതിഷേധിച്ച ബസുകളേയും നാട്ടുകാരെയും എല്ല് ചവിട്ടിയൊടിക്കുമെന്ന് ആക്രോശിക്കുകയും ദലിത് നേതാവ് രവി പള്ളത്തേരിയെ മർദ്ദിക്കുകയും ചെയ്ത കെ.വി.വിജയദാസ് എംഎൽഎ യുടെ കോലം വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും ചേർന്ന് കത്തിച്ചു. കോട്ടമൈതാനംഅഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കോർട്ട് റോഡ്, സുൽത്താൻ പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്റിൽ സമാപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സന്തോഷിന്റെ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം കൊടുക്കണമെന്നും മരണത്തിനുത്തരവാദിയായ എഎസ്ഐ സുരേഷിനെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ രാജി വെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി - ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് പൊലീസ് ഭീഷണിയിൽ ജീവനൊടുക്കിയ പള്ളത്തേരിയിലെ ദലിത് യുവാവ് സന്തോഷ് കുമാറിന്റെ മൃതദേഹം പാലക്കാട് - പൊള്ളാച്ചി ദേശീയപാതയിൽ വെച്ച് പ്രതിഷേധിച്ച ബസുകളേയും നാട്ടുകാരെയും എല്ല് ചവിട്ടിയൊടിക്കുമെന്ന് ആക്രോശിക്കുകയും ദലിത് നേതാവ് രവി പള്ളത്തേരിയെ മർദ്ദിക്കുകയും ചെയ്ത കെ.വി.വിജയദാസ് എംഎൽഎ യുടെ കോലം വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും ചേർന്ന് കത്തിച്ചു.
കോട്ടമൈതാനംഅഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കോർട്ട് റോഡ്, സുൽത്താൻ പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്റിൽ സമാപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സന്തോഷിന്റെ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം കൊടുക്കണമെന്നും മരണത്തിനുത്തരവാദിയായ എഎസ്ഐ സുരേഷിനെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ രാജി വെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി - ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം എംഎൽഎ യുടെ കോലത്തിന് തീവെച്ചു. വെൽഫെയർ പാർട്ടി കോങ്ങാട് മണ്ഡലം പ്രസിഡണ്ട് മോഹൻദാസ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ഡി.രാജേഷ് നന്ദി പറഞ്ഞു.ജില്ലാ ജനറൽ സെക്രറി മുകേഷ് കൃഷ്, സതീഷ് മേപ്പറമ്പ്, ഷാജഹാൻ കരിമ്പ എന്നിവർ നേതൃത്വം നൽകി.