- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മാന്നാനത്തെ ദുരഭിമാന കൊലയിലൂടെ വെളിവാകുന്നത് പുരോഗമന കേരളത്തിന്റെ ജാതീയ ഉള്ളടക്കം;എസ് ഇർഷാദ്
തിരുവനന്തപുരം: കോട്ടയം മാന്നാനത്ത് കെവിൻ എന്ന ദലിത് ക്രൈസ്തവ യുവാവിനെ കൊല ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ക്വട്ടേഷൻ സംഘത്തിലെ മുഴുവൻ കുറ്റവാളികൾക്കെതിരെയും പ്രതികൾക്ക് സഹായകരമായ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ് ഇർഷാദ് ആവശ്യപ്പെട്ടു. കെവിന്റേത് ജാതി ദുരഭിമാന കൊലപാതകമാണ്. ഡി വൈ എഫ് ഐ ഭാരവാഹികൾ അടക്കമുള്ളവരാണ്‌കെവിനെ തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയത്. കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരിൽ ഉദാസീന നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് സംശയാസ്പദമാണ്. ക്വട്ടേഷൻ സംഘത്തിലെ രാഷ്ട്രീയ ബന്ധങ്ങളും പൊലീസുകാരുമായുള്ള ബന്ധങ്ങളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. ജാതീയ ഉള്ളടക്കമുള്ള രാഷ്ട്രീയ - ഉദ്യോഗ അധികാരപ്രയോഗങ്ങളെ നിശിതമായി വിചാരണ ചെയ്യേണ്ടതുണ്ട്. പ്രച്ഛന്നവും പ്രത്യക്ഷവുമായ ഈ ജാതീയ മനോഭാവങ്ങൾ പുരോഗമന കേരളത്തിന്റെ ഉള്ളടക്കമാണെന്ന
തിരുവനന്തപുരം: കോട്ടയം മാന്നാനത്ത് കെവിൻ എന്ന ദലിത് ക്രൈസ്തവ യുവാവിനെ കൊല ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ക്വട്ടേഷൻ സംഘത്തിലെ മുഴുവൻ കുറ്റവാളികൾക്കെതിരെയും പ്രതികൾക്ക് സഹായകരമായ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ് ഇർഷാദ് ആവശ്യപ്പെട്ടു.
കെവിന്റേത് ജാതി ദുരഭിമാന കൊലപാതകമാണ്. ഡി വൈ എഫ് ഐ ഭാരവാഹികൾ അടക്കമുള്ളവരാണ്‌കെവിനെ തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയത്. കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരിൽ ഉദാസീന നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് സംശയാസ്പദമാണ്. ക്വട്ടേഷൻ സംഘത്തിലെ രാഷ്ട്രീയ ബന്ധങ്ങളും പൊലീസുകാരുമായുള്ള ബന്ധങ്ങളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം.
ജാതീയ ഉള്ളടക്കമുള്ള രാഷ്ട്രീയ - ഉദ്യോഗ അധികാരപ്രയോഗങ്ങളെ നിശിതമായി വിചാരണ ചെയ്യേണ്ടതുണ്ട്. പ്രച്ഛന്നവും പ്രത്യക്ഷവുമായ ഈ ജാതീയ മനോഭാവങ്ങൾ പുരോഗമന കേരളത്തിന്റെ ഉള്ളടക്കമാണെന്ന സത്യമാണ് കെവിന്റെ കൊലപാതകം തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.