തിരുവനന്തപുരം: കോഴിക്കോട് ഗവ. മടപ്പള്ളി കോളേജിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം സൽവ അബ്ദുൽ ഖാദർ, യൂണിറ്റ് പ്രസിഡന്റ് ആദിൽ അലി, സഫ് വാന എന്നിവർക്കെതിരെ എസ്.എഫ്.ഐ നടത്തിയ മർദനത്തിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ഭയപ്പെടുന്ന എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. എന്നാൽ ജനാധിപത്യ കാമ്പസുകൾ കെട്ടിപ്പടുക്കാനുള്ള പോരാട്ടം ഫ്രറ്റേണിറ്റി തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി മുനീബ്, കമ്മിറ്റിയംഗം റഹ്മാൻ എന്നിവർ സംസാരിച്ചു. ഫർഹാൻ, ലുത്ഫി, ഷമീം, അർഷാദ് എന്നിവർ നേതൃത്വം നൽകി.