- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് വനിതാ നേതാവിനും പ്രവർത്തകർക്കും നേരെ എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണം: ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ സമിതി അംഗവും,മടപ്പള്ളി ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയുമായ സൽവ അബ്ദുൽ ഖാദർ, പ്രവർത്തകരായ ആദിൽ അലി, സഫ് വാന എന്നിവർക്ക് നേരെ, മടപ്പള്ളി ഗവ കോളേജിലെ എസ് എഫ് ഐ ഗുണ്ടകൾ നടത്തിയ ആക്രമത്തിൽ വിദ്യാർത്ഥി സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആദിൽ അലിയെ സംഘടിച്ച് നിന്ന, നാല്പതിലധികം വരുന്ന എസ്എഫ്‌ഐ ക്രിമിനലുകൾ വളഞ്ഞിട്ട് അകാരണമായി മർദ്ദിക്കുകയായിരുന്നു. അത് കണ്ട് ഓടിയെത്തിയ സൽവ അബ്ദുൽഖാദർ, സഫ് വാന എന്നീ പെൺകുട്ടികൾക്ക് നേരെയും പുരുഷ സഖാക്കൾ മർദ്ദനം തുടർന്നു. അത് തടയാൻ ശ്രമിച്ച നാട്ടുകാരായ ഓട്ടോ തൊഴിലാളികളെയും ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾ കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് അവരെ രക്ഷിച്ചത്. പിന്നീട് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയായിരുന്നു. കഴിഞ്ഞ കോളേജ് യൂണിയൻ ഇലക്ഷന്റെ തുടക്കം മുതൽ, ജി
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ സമിതി അംഗവും,മടപ്പള്ളി ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയുമായ സൽവ അബ്ദുൽ ഖാദർ, പ്രവർത്തകരായ ആദിൽ അലി, സഫ് വാന എന്നിവർക്ക് നേരെ, മടപ്പള്ളി ഗവ കോളേജിലെ എസ് എഫ് ഐ ഗുണ്ടകൾ നടത്തിയ ആക്രമത്തിൽ വിദ്യാർത്ഥി സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആദിൽ അലിയെ സംഘടിച്ച് നിന്ന, നാല്പതിലധികം വരുന്ന എസ്എഫ്‌ഐ ക്രിമിനലുകൾ വളഞ്ഞിട്ട് അകാരണമായി മർദ്ദിക്കുകയായിരുന്നു. അത് കണ്ട് ഓടിയെത്തിയ സൽവ അബ്ദുൽഖാദർ, സഫ് വാന എന്നീ പെൺകുട്ടികൾക്ക് നേരെയും പുരുഷ സഖാക്കൾ മർദ്ദനം തുടർന്നു. അത് തടയാൻ ശ്രമിച്ച നാട്ടുകാരായ ഓട്ടോ തൊഴിലാളികളെയും ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾ കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് അവരെ രക്ഷിച്ചത്. പിന്നീട് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയായിരുന്നു.
കഴിഞ്ഞ കോളേജ് യൂണിയൻ ഇലക്ഷന്റെ തുടക്കം മുതൽ, ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ, തങ്ങൾക്കെതിരെ മത്സരിച്ചതിന്റെ പേരിൽ എസ്എഫ്‌ഐ തുടർച്ചയായി ആക്രമങ്ങൾ അഴിച്ച് വിടുകയാണ്. നേരത്തെ മൊകേരി ഗവ കോളേജിൽ, സ്വാധീനമുപയോഗിച്ച് ഫ്രറ്റേണിറ്റി അടക്കമുള്ള പാർട്ടികളുടെ നോമിനേഷൻ അന്യായമായി തള്ളിച്ച് ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് സംസ്ഥാന സെക്രട്ടറി റമീസ് വേളത്തിന് നേരെയും എസ്എഫ്‌ഐ ആക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ, ജനാധിപത്യ ഹിംസകൾ വഴി ക്യാമ്പസുകളിൽ ആധിപത്യം ഉറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്ത് വില കൊടുത്തും ക്യാമ്പസുകളിൽ ജനാധിപത്യം സൃഷ്ടിക്കാൻ പോരാടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു