- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടപ്പള്ളിയിൽ പെൺകുട്ടികളടക്കമുള്ളവരെ മർദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: മടപ്പള്ളി ഗവ.കോളേജിൽ ഫ്രറ്റേണിറ്റിയുടെ വനിത നേതാക്കളടക്കമുള്ളവരെ നിഷ്ഠൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ ആവശ്യപ്പെട്ടു.ജനാധിപത്യത്തെ ഭയക്കുന്ന എസ്.എഫ്.ഐ അവരുടെ സ്ത്രീവിരുദ്ധത കൂടി തെളിയിച്ചിരിക്കുന്നു. കാമ്പസുകളിൽ അക്രമവും അപവാദ പ്രചരണങ്ങളും നടത്തുകയെന്നത് എസ്.എഫ്.ഐ പ്രവർത്തന സംസ്‌ക്കാരമായി ഏറ്റെടുത്തിരിക്കുകയാണ്. പെൺകുട്ടികളെ മർദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും എസ്.എഫ്.ഐ ഗുണ്ടകൾ മർദിച്ചു. മടപ്പള്ളിയിൽ കടകൾ അടിച്ചു തകർത്തു.കോളേജ് വിദ്യാർത്ഥികളായ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം സൽവ അബ്ദുൽ ഖാദർ, യൂണിറ്റ് പ്രസിഡന്റ് ആദിൽ അലി, യൂണിറ്റ് പ്രവർത്തക സഫ് വാന എന്നിവർക്ക് മർദനത്തിൽ ഗുരുതര പരിക്കാണുള്ളത്. മൂവരും ചികത്സയിലാണ്. കോളേജിലെ മറ്റു നിരവധി വിദ്യാർത്ഥികൾക്കും പരിക്കുകളുണ്ട്. എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നിയമ നടപടി കൈക്കൊണ്ടില്ലെങ്കിൽ പ്രതിഷേധങ്ങൾ ഉയരും. മടപ്
കോഴിക്കോട്: മടപ്പള്ളി ഗവ.കോളേജിൽ ഫ്രറ്റേണിറ്റിയുടെ വനിത നേതാക്കളടക്കമുള്ളവരെ നിഷ്ഠൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ ആവശ്യപ്പെട്ടു.ജനാധിപത്യത്തെ ഭയക്കുന്ന എസ്.എഫ്.ഐ അവരുടെ സ്ത്രീവിരുദ്ധത കൂടി തെളിയിച്ചിരിക്കുന്നു.
കാമ്പസുകളിൽ അക്രമവും അപവാദ പ്രചരണങ്ങളും നടത്തുകയെന്നത് എസ്.എഫ്.ഐ പ്രവർത്തന സംസ്‌ക്കാരമായി ഏറ്റെടുത്തിരിക്കുകയാണ്. പെൺകുട്ടികളെ മർദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും എസ്.എഫ്.ഐ ഗുണ്ടകൾ മർദിച്ചു. മടപ്പള്ളിയിൽ കടകൾ അടിച്ചു തകർത്തു.കോളേജ് വിദ്യാർത്ഥികളായ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം സൽവ അബ്ദുൽ ഖാദർ, യൂണിറ്റ് പ്രസിഡന്റ് ആദിൽ അലി, യൂണിറ്റ് പ്രവർത്തക സഫ് വാന എന്നിവർക്ക് മർദനത്തിൽ ഗുരുതര പരിക്കാണുള്ളത്. മൂവരും ചികത്സയിലാണ്. കോളേജിലെ മറ്റു നിരവധി വിദ്യാർത്ഥികൾക്കും പരിക്കുകളുണ്ട്. എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നിയമ നടപടി കൈക്കൊണ്ടില്ലെങ്കിൽ പ്രതിഷേധങ്ങൾ ഉയരും.
മടപ്പള്ളിയിലെ യടക്കം എസ്.എഫ്.ഐ യുടെ സ്റ്റാലിനിസത്തിനെതിരെ ഫ്രറ്റേണിറ്റി വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തും. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം നടന്നിരുന്നു. വരും ദിനങ്ങളിൽ പ്രതിഷേധം ശക്തമാക്കും. മടപ്പള്ളിയിൽ എസ്.എഫ്.ഐ ഗുണ്ടായിസത്തെ ചോദ്യം ചെയ്യാൻ നാട്ടുകാർ രംഗത്തുവന്നുവെന്നത് ബഹുജന പ്രക്ഷോഭങ്ങൾ ഉയരുന്നുവെന്നതിന്റെ ശുഭസൂചനയാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിചേർത്തു