കോഴിക്കോട്: മടപ്പള്ളി ഗവ: കോളേജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് വനിതാ നേതാവിനെയും പെൺകുട്ടികളടക്കം പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും സംഗമങ്ങളും സംഘടിപ്പിച്ചു.

വടകര ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളിൽ വ്യത്യസ്ത രാഷ്ട്രീയ ശബ്ദങ്ങൾ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ്.എഫ്.ഐയുടെ നിലപാട് ജനാധിപത്യത്തെയാണ് റദ്ദ് ചെയ്യുന്നതന്ന് അദ്ദേഹം പറഞ്ഞു.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും അടങ്ങുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുവാൻ കോളേജ് അധികൃതരും പൊലീസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ് ലം ചെറുവാടി, ജനറൽ സെക്രട്ടറി ടി കെ മാധവൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

കോഴിക്കോട് ടൗണിൽ നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് സംസ്ഥാന സെക്രട്ടറി ജംഷീർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുസ് ലിഹ് പെരിങ്ങൊളം, അബ്ദുൽ വാഹിദ്, ആയിഷ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

മുക്കത്ത് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഹീം ചേന്ദമംഗല്ലൂർ ഉദ്ഘാടനംചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം അൻവർ സാദത്ത് കുന്നമംഗലം, യൂനസ് പാലത്ത് എന്നിവർ സംസാരിച്ചു.

കൊടുവള്ളി ടൗണിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി കൊടുവള്ളി മുൻസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ ഷമീം, ഇർഷാദ് എന്നിവർ സംസാരിച്ചു.