പാലക്കാട് : മടപ്പള്ളി ഗവണ്മെന്റ കോളേജിൽ പെണ്കുട്ടികളെ ക്രൂരമായി ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത എസ്. എഫ്. ഐ. ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിക്ടോറിയ കോളേജ് യൂണിറ്റിന് കീഴിൽ പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസുകളിൽ അക്രമ രാഷ്ട്രീയം ചെറുത്തു തോല്പിക്കുകയും നവ ജനാധിപത്യം പടുത്തുയർത്തുകയും വേണമെന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് ഫർഹാൻ പറഞ്ഞു.ജോയിന്റ് സെക്രട്ടറിമാരായ നഹ്ല, ജാസ്മിൻ എന്നിവർ സംസാരിച്ചു.