- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എഫ്.ഐ സമ്മർദം മൂലം റിട്ടേണിങ് ഓഫീസർ നോമിനേഷൻ ഫോം നൽകാൻ വൈകിയതിനാൽ കാര്യവട്ടം ഗവ.കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് മത്സരിക്കാൻ സാധിച്ചില്ല
തിരുവനന്തപുരം: എസ്.എഫ്.ഐ സമ്മർദം മൂലം റിട്ടേണിങ് ഓഫീസർ നോമിനേഷൻ ഫോം നൽകാൻ വൈകിയതിനെ തുടർന്ന് കാര്യവട്ടം ഗവ.കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് നോമിനേഷൻ നൽകാൻ കഴിഞ്ഞില്ല. മത്സരിക്കാൻ തയ്യാറായ സമയം മുതൽ ഫ്രറ്റേണിറ്റി പ്രവർത്തകനായ ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർത്ഥി മുഹ്‌സിന് നേരെ എസ്.എഫ്.ഐ ഭീഷണി ഉണ്ടായിരുന്നു. നോമിനേഷൻ നൽകാൻ കോളേജ് ഐഡന്റിറ്റി കാർഡ് വേണമെന്നിരിക്കെ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ നിർബന്ധപൂർവം അത് പിടിച്ചുവാങ്ങി. പെൺകുട്ടികളായ മുഹ്‌സിന്റെ നോമിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ച്ച മുതൽ നോമിനേഷൻ ഫോം അന്വേഷിച്ചു ചെന്ന ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ഫോം നൽകാതെ തിരിച്ചയക്കുകയാണ് റിട്ടേണിങ് ഓഫീസർ ചെയ്തത്. തന്റെ മകനെ ഭീഷണിപ്പെടുത്തുകയും ഐ.ഡി കാർഡ് പിടിച്ചുവാങ്ങുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഹ്‌സിന്റെ രക്ഷിതാവ് പ്രിൻസിപ്പൽക്ക് റാഗിങ് പരാതി നൽകിയിരുന്നു. മകന് ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം തുറന്നു നൽകണമെന്നും
തിരുവനന്തപുരം: എസ്.എഫ്.ഐ സമ്മർദം മൂലം റിട്ടേണിങ് ഓഫീസർ നോമിനേഷൻ ഫോം നൽകാൻ വൈകിയതിനെ തുടർന്ന് കാര്യവട്ടം ഗവ.കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് നോമിനേഷൻ നൽകാൻ കഴിഞ്ഞില്ല. മത്സരിക്കാൻ തയ്യാറായ സമയം മുതൽ ഫ്രറ്റേണിറ്റി പ്രവർത്തകനായ ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർത്ഥി മുഹ്‌സിന് നേരെ എസ്.എഫ്.ഐ ഭീഷണി ഉണ്ടായിരുന്നു. നോമിനേഷൻ നൽകാൻ കോളേജ് ഐഡന്റിറ്റി കാർഡ് വേണമെന്നിരിക്കെ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ നിർബന്ധപൂർവം അത് പിടിച്ചുവാങ്ങി. പെൺകുട്ടികളായ മുഹ്‌സിന്റെ നോമിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്‌ച്ച മുതൽ നോമിനേഷൻ ഫോം അന്വേഷിച്ചു ചെന്ന ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ഫോം നൽകാതെ തിരിച്ചയക്കുകയാണ് റിട്ടേണിങ് ഓഫീസർ ചെയ്തത്. തന്റെ മകനെ ഭീഷണിപ്പെടുത്തുകയും ഐ.ഡി കാർഡ് പിടിച്ചുവാങ്ങുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഹ്‌സിന്റെ രക്ഷിതാവ് പ്രിൻസിപ്പൽക്ക് റാഗിങ് പരാതി നൽകിയിരുന്നു. മകന് ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം തുറന്നു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
നടപടി കൈക്കൊള്ളാമെന്ന് പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്ന് നോമിനേഷൻ ഫോം കൈപ്പറ്റാനായി മുഹ്‌സിൻ നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിനമായ തിങ്കളാഴ്‌ച്ച ഓഫീസ് പരിസരത്ത് ചെന്നെങ്കിലും എസ്.എഫ്.ഐക്കാർ തടഞ്ഞതിനാൽ അകത്തു കയറാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ നോമിനേഷൻ ലഭിച്ചപ്പോഴേക്കും ഉച്ച 1:45 കഴിഞ്ഞിരുന്നു. മുഹ്‌സിൻ ഫോം പൂരിപ്പിച്ച് ഉടൻ ഓഫീസിൽ എത്തിയെങ്കിലും റിട്ടേണിങ് ഓഫീസർ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് 2 മണിക്ക് സ്ഥലത്തെത്തി നോമിനേഷൻ സ്വീകരിക്കാനുള്ള സമയം കഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.
എസ്.എഫ്.ഐ തിരക്കഥ പ്രകാരമാണ് കാര്യവട്ടം കോളേജിൽ നോമിനേഷൻ പ്രോസസ് നടന്നത്. അവരെല്ലാത്ത സംഘടനകളുടെ നോമിനേഷൻ പോകാതിരിക്കാൻ നാറിയ കളിയാണ് എസ്.എഫ്.ഐ നടത്തിയത്. ഇവരുടെ ജനാധിപത്യ വിരുദ്ധതയാണ് ഇത് തെളിയുക്കുന്നത്. എന്നാൽ ജനാധിപത്യ കാമ്പസ് കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ ഫ്രറ്റേണിറ്റി തുടർന്നും മുന്നിട്ടിറങ്ങുമെന്നും ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ പ്രസ്താവനയിൽ അറിയിച്ചു. ഇലക്ഷനിൽ മത്സരിക്കുകയെന്ന തന്റെ ന്യായമായ അവകാശം തടഞ്ഞവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മത്സരിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ട് മുഹ്‌സിൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്