- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റിക്ക് വിജയം
തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ചാക്ക ആൾ സൈന്റ്‌സ് കോളേജിൽ യു.യു.സിയായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി നഈമ വിജയിച്ചു. കൂടാതെ മറ്റു പല കോളേജുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫ്രറ്റേണിറ്റിക്ക് സാധിച്ചെന്നും ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ പ്രസ്താവനയിൽ അറിയിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരിൽ ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്ന സാഹോദര്യ രാഷ്ട്രീയം വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. കേരള സർവകലാശാലയുടെ വിദ്യാർത്ഥി ദ്രോഹ നടപടികൾക്കെതിരെ വിദ്യാർത്ഥികളുടെ ശബ്ദമായി ഫ്രറ്റേണിറ്റി കർമരംഗത്തുണ്ട്. വിദ്യാർത്ഥികളുടെ അവകാശപോരാട്ടത്തിന് നേതൃത്വം നൽകാൻ ഫ്രറ്റേണിറ്റി തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ചാക്ക ആൾ സൈന്റ്‌സ് കോളേജിൽ യു.യു.സിയായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി നഈമ വിജയിച്ചു. കൂടാതെ മറ്റു പല കോളേജുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫ്രറ്റേണിറ്റിക്ക് സാധിച്ചെന്നും ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ പ്രസ്താവനയിൽ അറിയിച്ചു.
അക്രമ രാഷ്ട്രീയത്തിനെതിരിൽ ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്ന സാഹോദര്യ രാഷ്ട്രീയം വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. കേരള സർവകലാശാലയുടെ വിദ്യാർത്ഥി ദ്രോഹ നടപടികൾക്കെതിരെ വിദ്യാർത്ഥികളുടെ ശബ്ദമായി ഫ്രറ്റേണിറ്റി കർമരംഗത്തുണ്ട്. വിദ്യാർത്ഥികളുടെ അവകാശപോരാട്ടത്തിന് നേതൃത്വം നൽകാൻ ഫ്രറ്റേണിറ്റി തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
Next Story