- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എസ്.സി നിയമനങ്ങൾ വൈകിപ്പിക്കരുത് - ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സമരസംഗമം സംഘടിപ്പിച്ചു
മലപ്പുറം: പി.എസ്.സി നിയമനങ്ങൾ വൈകിപ്പിക്കരുതെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമര സംഗമം ആവശ്യപ്പെട്ടു. വിവിധ തസ്തികകളിൽ ഇന്റർവ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും മലപ്പുറം ജില്ലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച മുഴുവൻ തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ സമരസംഗമം തീരുമാനിച്ചു. 'നിയമനങ്ങൾ വൈകിപ്പിക്കുന്ന സർക്കാർ ഗൂഢാലോചനക്കെതിരെ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരസംഗമം വെൽഫെയർ പാർട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി സെക്രട്ടറി എ ഉലാം മൊയ്തീൻ ഉദ്യോഗാർഥികളുമായി സംസാ
മലപ്പുറം: പി.എസ്.സി നിയമനങ്ങൾ വൈകിപ്പിക്കരുതെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമര സംഗമം ആവശ്യപ്പെട്ടു. വിവിധ തസ്തികകളിൽ ഇന്റർവ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും മലപ്പുറം ജില്ലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച മുഴുവൻ തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ സമരസംഗമം തീരുമാനിച്ചു.
'നിയമനങ്ങൾ വൈകിപ്പിക്കുന്ന സർക്കാർ ഗൂഢാലോചനക്കെതിരെ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരസംഗമം വെൽഫെയർ പാർട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി സെക്രട്ടറി എ ഉലാം മൊയ്തീൻ ഉദ്യോഗാർഥികളുമായി സംസാരിച്ചു.
മലപ്പുറം മാസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യത്യസ്ത റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പങ്കെടുത്തു. ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ആയി കെ അരുണിനെ തെരെഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി രാമകൃഷ്ണൻ, പി.കെ നിയാസ് തങ്ങൾ, കെ.പി ശ്യാമ, കെ.ടി അനില, വി.കെ ജിലു, ദിൽഷാദ്, ബഷീർ തൃപ്പനച്ചി, സാബിഖ് വെട്ടം എന്നിവരേയും തെരെഞ്ഞെടുത്തു.
ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി സ്വാഗതവും സെക്രട്ടറി സാബിഖ് വെട്ടം നന്ദിയും പറഞ്ഞു.