തിരുവനന്തപുരം:മതിയായ ക്ലാസുകൾ നടത്താതെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ നടത്താനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാന്റെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ കേരള സർവകലാശാല പരീക്ഷ കൺട്രോളർക്ക് പരാതി നൽകി.പ്രളയമടക്കമുള്ള കാരണങ്ങൾ മൂലം ആഴ്ചകളോളം ക്ലാസുകൾ നടക്കാത്തതിനാൽ പാഠഭാഗങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം പരിഗണിച്ച് നവംബർ 8ന് ആരംഭിക്കാനുള്ള തീരുമാനം മാറ്റി പരീക്ഷ നീട്ടിവെക്കുമെന്ന് കൺട്രോളർ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, അംജദ് കൊല്ലം, തിരുവനന്തപുരം നാഷണൽ കോളേജ് വിദ്യാർത്ഥി ഇജാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.