- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റിൽ പൊലീസ് തണലിൽ എസ്.എഫ്.ഐ ഗുണ്ടായിസം അഴിച്ചുവിടുന്നു: ഫ്രറ്റേണിറ്റി
എറണാകുളം: കുസാറ്റിൽ പൊലീസിന്റെ സഹായത്തോടെ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾ വിദ്യാർത്ഥികൾക്കു നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിലുള്ള പ്രശ്‌നം അനാവശ്യ ഇടപെടലിലൂടെ ഇത്രയും വഷളാക്കിയത് എസ്.എഫ്.ഐയാണ്. തങ്ങളുടെ അജണ്ടകൾക്കായി വിദ്യാർത്ഥികൾക്കൾക്കിടയിൽ ഇത്തരത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് മാന്യതയല്ല. സംഘർഷം നടന്ന ദിവസം രാത്രിയിൽ വിദ്യാർത്ഥി ഹോസ്റ്റലിൽ വരെ കയറി എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി സർവകലാശാല ഇന്ന് വിളിച്ചു ചേർത്ത വിദ്യാർത്ഥികളെ മർദിക്കാൻ എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും ശ്രമിക്കുകയുണ്ടായി. ചർച്ചക്കെത്തിയ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ജാമ്യമില്ല കുറ്റം ചാർത്തി പൊലീസ് ഒന്നടങ്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത്തരം വിദ്യാർത്ഥി ദ്രോഹ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിക്കൊപ്പം വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് കെ.വി സഫീർ ഷാ അധ്യ
എറണാകുളം: കുസാറ്റിൽ പൊലീസിന്റെ സഹായത്തോടെ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾ വിദ്യാർത്ഥികൾക്കു നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിലുള്ള പ്രശ്‌നം അനാവശ്യ ഇടപെടലിലൂടെ ഇത്രയും വഷളാക്കിയത് എസ്.എഫ്.ഐയാണ്. തങ്ങളുടെ അജണ്ടകൾക്കായി വിദ്യാർത്ഥികൾക്കൾക്കിടയിൽ ഇത്തരത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് മാന്യതയല്ല. സംഘർഷം നടന്ന ദിവസം രാത്രിയിൽ വിദ്യാർത്ഥി ഹോസ്റ്റലിൽ വരെ കയറി എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു.
സംഘർഷവുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി സർവകലാശാല ഇന്ന് വിളിച്ചു ചേർത്ത വിദ്യാർത്ഥികളെ മർദിക്കാൻ എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും ശ്രമിക്കുകയുണ്ടായി. ചർച്ചക്കെത്തിയ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ജാമ്യമില്ല കുറ്റം ചാർത്തി പൊലീസ് ഒന്നടങ്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത്തരം വിദ്യാർത്ഥി ദ്രോഹ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിക്കൊപ്പം വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് കെ.വി സഫീർ ഷാ അധ്യക്ഷത വഹിച്ചു. കെ.എം ഷഫ്രിൻ, പ്രദീപ് നെന്മാറ, നജ്ദ റൈഹാൻ, ഗിരീഷ് കുമാർ കാവാട്ട്, ഷംസീർ ജബ്രാഹീം എന്നിവർ സംസാരിച്ചു.