രയുന്ന മകളെ ഉറക്കാനുള്ള ഡാനിയേൽ ഈസ്മാൻ എന്ന മോട്ടിവേഷൻ സ്പീക്കറുടെ പുതിയ ഐഡിയയാണ് ഇപ്പോൾ വമ്പൻ ഹിറ്റായിരിക്കുന്നത്. കരയുന്ന തന്റെ മകളായ ഡിവിനയെ ഉറക്കുന്ന വീഡിയോയാണ് ഫേസ്‌ബുക്കിൽ ലൈവായി പ്രദർശിപ്പിച്ചത്.

ഓം എന്ന് ദീർഘമായി പറഞ്ഞാണ് ഡാനിയൽ മകളെ സാന്ത്വനപ്പെടുത്തിയത്. ആദ്യ രണ്ട് സെക്കന്റുകൾക്കുള്ളിൽ തന്നെ കുഞ്ഞു ഡിവിന കരച്ചിൽ നിർത്തി പതിയെ ഉറക്കത്തിലേക്ക് കടക്കുന്നുണ്ട്. 20 സെക്കന്റുകൾക്കുള്ളിൽ തന്നെ കുഞ്ഞ് കരച്ചിൽ നിർത്തി പൂർണ്ണമായി ഉറങ്ങുകയാണ്. ഹൗ ടു സ്റ്റോപ്പ് ക്രയ്യിങ്ങ് ബേബി എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ പലരും ഷെയർ ചൈയ്തു. 25 മില്യൺ പേരെങ്കിലും ഇപ്പോൾ ഈ വീഡിയോ കണ്ടുവെന്നാണ് റിപ്പോർട്ട്്. പ്രതികരണവും സമ്മിശ്രമായിരുന്നു. പലരും ഇത് പരീക്ഷിച്ചു വിജയിച്ചു എന്നാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.ചിലർ ഇതിനെ വിമർശിക്കുന്നുമുണ്ട്. കുഞ്ഞു ഡിവിന കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യസായായിരിക്കാമെന്നാണ് ഒരാളുടെ കമന്റ്.

വീഡിയോ ഹിറ്റായതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി ഡാനിയൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തുകാര്യവും രണ്ടാമതും സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നാൽ ഓം ശബ്ദം കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്നുണ്ടെന്ന് പറഞ്ഞാണ് രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ആദ്യം ചിരിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലരും ഇതൊന്ന് പരീക്ഷിച്ചു നോക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.