2013ൽ വിവാഹമോചനം നേടിയ ചൈനീസ് മെഡിസിൻ പ്രാക്ടീഷണർ പുനർവിവാഹത്തിനൊരുങ്ങിയപ്പോൾ മകൾ അതിന് തടസം നിൽക്കുകയും അച്ഛനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വഴങ്ങിക്കൊടുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ഇവർ തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ് മെഡിക്കൽ പ്രാക്ടീഷണറുടെ മകൻ കേ്സ കൊടുത്തതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കുകയും ചെയ്തു. ഇരുവരെയും ദീർഘകാലത്തെ ജയിൽശിക്ഷയാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോംഗ് കോംഗ് ഡിസ്ട്രിക്ട് കോടതി ഇവർക്ക് മേൽ അവിഹിതബന്ധത്തിന്റെ പേരിൽ നാല് ചാർജുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിക്ക് 19 വയസായപ്പോൾ അതായത് 2009ലായിരുന്നു അച്ഛനും മകളും തമ്മിലുള്ള കിടക്ക പങ്കിടൽ ആരംഭിച്ചിരുന്നത്.

മിസ്പ്ലേസ് ലൗ എന്ന മാനസിക വൈകല്യം മൂലവും പെൺകുട്ടിക്ക് അച്ഛനോട് പ്രണയം കലർന്ന ആരാധന മൂത്തതിനാലുമാണിത് സംഭവിച്ചിരിക്കുന്നതെന്നാണ് ഇന്നലെ പുറത്ത് വന്ന സൈക്കോളജിക്കൽ റിപ്പോർട്ട് ഈ ബന്ധത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. നിലവിൽ 29 വയസ് പ്രായമുള്ള മകളും 59 വയസ് പ്രായമുള്ള അച്ഛനും ഏപ്രിൽ 27ന് നടന്ന വിചാരണക്കിടെ കുറ്റം സമ്മതിക്കുകയും 2009നും 2015നും ഇടയിൽ അവിഹിത ബന്ധം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വിവരം 2015ലായിരുന്നു ഇയാളുടെ പുത്രൻ കണ്ടെത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നത്. ആ സമയത്ത് മകൻ സെക്കൻഡറി സ്‌കൂളിൽ പഠിക്കുകയായിരുന്നു. തന്റെ അച്ഛനും സഹോദരിയും തമ്മിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഈ വിദ്യാർത്ഥി ഒരു എസ്ഡി കാർഡിൽ കണ്ടെത്തുകയായിരുന്നു. ഈ കാർഡ് പിതാവിന്റെ ഗ്ലാസ് കേസിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തിരുന്നത്. 2009ലായിരുന്നു താൻ അച്ഛന് സ്വയം കാഴ്ചവച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. വിവാഹ മോചിതനായ അച്ഛൻ നിരാശയിൽ ഇരിക്കുന്നത് കണ്ടപ്പോഴാണിത് ചെയ്തതെന്നും യുവതി സ്വയം ന്യായീകരിച്ചിരുന്നു.

തുടർന്ന് തുടർച്ചയായി ആറ് വർഷത്തോളം ഇവർ അവിഹിത ബന്ധത്തിലേർപ്പെടുകയായിരുന്നു. പിതാവിന്റെയും പുത്രിയുടെയും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. തന്റെ പിതാവിനെ മോചിപ്പിക്കാനായി മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും യുവതി പ്രോസിക്യൂട്ടർമാരോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ അച്ഛനെയും മകളെയും വാൻ ചായ് ജില്ലാകോടതിയിൽ വിചാരണക്ക് ഹാജരാക്കിയിരുന്നു. ജൂൺ 12ന് ഇരുവരെയും തടവിൽ ഇടാനാണ് കോടതി തീരുമാനം.