ക്കളെ വലിയ പ്രതീക്ഷകളോടെയാണ് ഓരോരുത്തരും വളർത്തുന്നത്. അവരുടെ ജീവിതത്തിലെ ഓരോ കാര്യത്തെയും കുറിച്ച് ഓരോ അച്ഛനമ്മമാർക്കും പ്രതീക്ഷകളേറെയുണ്ടാവും. അത് പിഴയ്ക്കുമ്പോൾ ചിലർക്കത് താങ്ങാനാകാതെ വരും. വളർത്തി വലുതാക്കിയ മകൾ ആരുടെയോ കൂടെ ഒളിച്ചോടിയതിന്, തുർക്കിയിൽ ഒരച്ഛൻ എല്ലാം തന്റെ പിഴവെന്ന വിലപിച്ച് ക്യാമറയ്ക്കുമുന്നിൽ സ്വയം വെടിവെച്ചുമരിച്ചു. ഫെയസ്ബുക്കിൽ ലൈവായി തന്റെ പിഴവുകൾ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു ആ ജീവത്യാഗം.

തന്റെ സമ്മതമില്ലാതെ, ഇഷ്ടപ്പെട്ടയാളുടെയൊപ്പം മകൾ പോയതോടെയാണ് അയ്ഹാൻ ഉസൂനെന്ന 54-കാരൻ തകർന്നത്. മാനസികമായി തകർന്നടിഞ്ഞ ഉസൂൻ, മകളോട് സ്വന്തം കാര്യം നീതന്നെ നോക്കൂയെന്ന് പറഞ്ഞുകൊണ്ടാണ് കൈത്തോക്ക് ഉപയോഗിച്ച് തലയിലേക്ക് നിറയൊഴിച്ചത്. നിലത്തേയ്ക്ക് വീണ ഉസൂൻ തത്സമയം മരിച്ചതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തന്നെ ഈ നിലയിൽ മരിക്കാൻ പ്രേരിപ്പിച്ച ആരും തന്റെ ശവസംസ്‌കാരത്തിന് വരേണ്ടതില്ലെന്നും ഉസൂൻ പറയുന്നു. മരണം താൻ സ്വയം തിരഞ്ഞെടുത്തതാണെന്നും ആർക്കുമതിൽ പങ്കി്െല്ലന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മകളെക്കാണാതെ പരിഭ്രമിച്ചിരിക്കെ, ഒരു ഫോൺകോളിലൂടെയാണ് മകൾ തന്റെ വിവാഹം നടന്ന കാര്യം അറിയിച്ചതെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉസൂൻ, ഫേസ്‌ബുക്കിലെ ലൈവ് ആത്മഹത്യക്കിടെ പറഞ്ഞു.

മകളുടെ വിവാഹത്തിനെത്തിയ ആരും തന്നെ തിരക്കിയില്ലെന്ന് ഉസൂൻ പറയുന്നു. ആ പെൺകുട്ടിക്ക് ഒരച്ഛനുണ്ടെന്ന കാര്യം ആരും തിരക്കിയതുപോലുമില്ല. ഉസൂന്റെ ഭാര്യാപിതാവാണ് അച്ഛന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിക്കൊടുത്തത്. തന്നെ ഒരു സാധാരണ മനുഷ്യനായിപ്പോലും ആരും പരിഗണിച്ചില്ലെന്നും ഇതിലും വലിയ അധിക്ഷേപങ്ങൾ വരാനില്ലെന്നും ഉസുൻ പറഞ്ഞു. തന്റെ ഭാര്യയും മകളുടെ വിവാഹക്കാര്യം നേരിട്ടുവന്നറിയിച്ചില്ലെന്ന് ഉസൂൻ പരിഭവപ്പെടുന്നു.

വിവാഹവിരുന്നിന് വരണമെന്ന് വരന്റെ വീട്ടുകാരാണ് ഉസൂനെ അറിയിച്ചത്. മകളോ ഭാര്യയോ തന്നെ പരിഗണിക്കാത്തതിൽ അങ്ങേയറ്റത്തെ വിഷമത്തോടെയാണ് താനിത് ചെയ്യുന്നതെന്നും ഉസൂൻ പറഞ്ഞു. ലൈവ് സ്ട്രീമിനിടെ, ഉസൂനോട് ജീവനൊടുക്കരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. കാര്യങ്ങൾ വിശദീകരിച്ചശേഷം കൈത്തോക്കുപയോഗിച്ച് വെടിയുതിർത്ത് തന്നെ അവഗണിച്ചവരെ വിട്ട് അദ്ദേഹം യാത്രയായി.