- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മേരിലാൻഡിൽ വിഷവാതകം ശ്വസിച്ച് പിതാവും ഏഴു കുട്ടികളും മരിച്ചു; കുട്ടികൾ ആറു മുതൽ 16 വയസുവരെയുള്ളവർ
പ്രിൻസസ് ആൻ: സതേൺ മേരിലാൻഡിലുള്ള പ്രിൻസസ് ആൻ ആന്റിയോക് അവന്യൂവിൽ പിതാവും കുട്ടികളുമുൾപ്പെടെ എട്ടു പേർ വിഷവാതകം ശ്വസിച്ച് മരിച്ചതായി റിപ്പോർട്ട്. കുട്ടികളിൽ ആറിനും പതിനാറിനും മധ്യേയുള്ള രണ്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചത്തിനെ തുടർന്ന് കുട്ടികളുടെ പിതാവ
പ്രിൻസസ് ആൻ: സതേൺ മേരിലാൻഡിലുള്ള പ്രിൻസസ് ആൻ ആന്റിയോക് അവന്യൂവിൽ പിതാവും കുട്ടികളുമുൾപ്പെടെ എട്ടു പേർ വിഷവാതകം ശ്വസിച്ച് മരിച്ചതായി റിപ്പോർട്ട്. കുട്ടികളിൽ ആറിനും പതിനാറിനും മധ്യേയുള്ള രണ്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചത്തിനെ തുടർന്ന് കുട്ടികളുടെ പിതാവ് വാങ്ങിയ ജനറേറ്ററിൽ നിന്നാകാം വിഷവാതകം വമിച്ചതെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.
റോഡ്‌നി എറിക് ടോഡ് (36), ആൺമക്കളായ കാമറോൺ (13), സൈഷൈം (7), പെൺകുട്ടികളായ ടൈനിജൂസ (15), ടൈക്കിറ (12), ടൈബ്രി (10), ടിയാനിയ (9), ടൈബ്രിയ (6) എന്നിവരാണ് വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചത്. അതേസമയം വീട്ടിലെ മൃതദേഹങ്ങൾ കണ്ടെത്തിയ വ്യക്തിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ടെന്ന് പ്രിൻസസ് ആൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന ഗ്യാസ് ജനറേറ്റർ ഇന്ധനമില്ലാത്ത അവസ്ഥയിലാണ് പൊലീസ് കണ്ടെടുത്തത്. ഇതിൽ നിന്നാകാം വിഷവാതകം വമിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഡാൽമാർവ പവറിൽ ബിൽ അടയ്ക്കാൻ വീഴ്ച വരുത്തിയതിനാൽ ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. തുടർന്നാണ് കുട്ടികളുടെ പിതാവ് എറിക് ടോഡ് ജനറേറ്റർ വാങ്ങിക്കുന്നത്. അതേസമയം സംഭവത്തിൽ ഫൗൾ പ്ലേ നടന്നിട്ടില്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രിൻസസ് ആൻ പൊലീസ് ചീഫ് സ്‌കോട്ട് കെല്ലർ വെളിപ്പെടുത്തി.