- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച വികാരിക്ക് ഇരട്ട ജീവപര്യന്തം; 2,15000 രൂപ പിഴയും കോടതി വിധിച്ചു; ഒളിവിൽ പോകാൻ സഹായിച്ച സഹോദരന് ഒരു വർഷം തടവ് ശിക്ഷ; ലത്തീൻ സഭയിലെ വൈദികനായ എഡ്വിൻ ഫിഗാരിസിന്റെ ക്രൂരത ശരിവച്ച് കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്ക് കോടതി. ഇരട്ട ജീവപര്യന്തം കൂടാതെ 2,15000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസിനാണ് ശിക്ഷ വിധിച്ചത്. വൈദികനെ നാടുവിടാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗാരിസിന് ഒരു വർഷം തടവും കോടതി വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വൻ ഫിഗാരസിന് വിധിച്ചത്. കേരളത്തിൽ ഒരു കത്തോലിക്കാ വൈദികന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷകളിൽ ഒന്നാണ് ഇന്നത്തെ കോടതി വിധി. ഏറെ വിവാദമായ ഈ പീഡന കേസ് ഒതുക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്ക് കോടതി. ഇരട്ട ജീവപര്യന്തം കൂടാതെ 2,15000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസിനാണ് ശിക്ഷ വിധിച്ചത്. വൈദികനെ നാടുവിടാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗാരിസിന് ഒരു വർഷം തടവും കോടതി വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വൻ ഫിഗാരസിന് വിധിച്ചത്. കേരളത്തിൽ ഒരു കത്തോലിക്കാ വൈദികന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷകളിൽ ഒന്നാണ് ഇന്നത്തെ കോടതി വിധി. ഏറെ വിവാദമായ ഈ പീഡന കേസ് ഒതുക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങൾ ഒന്നാം പ്രതിയായി വൈദികനെതിരെ ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ വിശാൽ ജോൺസനാണ് കുറ്റപത്രം സമർപ്പിച്ചത്.
എഡ്വിൻ ഫിഗരിസ് (41)നെ കൂടാതെ നാല് പ്രതികൾ കേസിലുണ്ടായിരുന്നു. സഹോദരൻ സിർവസ്റ്റർ ഫിഗറസ്, ബന്ധുക്കളായ ബെൻഗ്യാരൻ ഫിഗറസ് (22), സ്റ്റാൻലി ഫിഗറസ് (54) എന്നിവരാണ് ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികൾ. മാള കളരിക്കൽ വീട്ടിൽ ഡോ. അജിത (22), ക്ലാരൻസ് ഡിക്കോത്ത (62) എന്നിവർ നാലും ആറും പ്രതികളാണ്. ചികിത്സ തേടിയ പെൺകുട്ടിയുടെ പീഡനവിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതാണ് ഡോ. അജിതയ്‌ക്കെതിരായ കുറ്റം. അജിതയ്‌ക്കെതിരായ കുറ്റം ശരിവെക്കുകയും ഇവരെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു കോടതി.
പള്ളിമേടയിൽ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കുട്ടിയുടെ മാതാവാണ് പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിൽ നൽകിയത്. 2015 ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ മാതാവ് ആരോപിച്ചിരുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമങ്ങളും ശക്തമായിരുന്നു. പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.
ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി.
ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി വന്ന സാഹചര്യത്തിൽ പെൺകുട്ടിയിൽ നിന്നു പൊലീസ് മൊഴിയെടുത്തു. പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണം ഉയരുകയുണ്ടായി. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷൻ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിർവഹിച്ചിരുന്നു.
കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുണ്ടായാി. 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതും ഈ കേസുമായി ബന്ധപ്പെട്ടാണ്. പീഡനവിവരം പൊലീസിൽ അറിയിക്കാതിരുന്നതിനാണ് കേസ്. മാർച്ച് 29ന് 14കാരിയായ പെൺകുട്ടിയുമായി മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസിൽ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടിൽ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടർ നൽകിയ ഗർഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നൽകിയെന്ന് അമ്മ പുത്തൻവേലിക്കര പൊലീസിന് നൽകിയ പരാതിയിലും വ്യക്തമാക്കുകയുണ്ടായി. പക്ഷെ പീഡന വിവരം ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേർത്താണ് ഡോക്ടർക്കെതിരെ കേസ്.
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നൽകിയിട്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ഡോക്ടർ തയ്യാറായില്ല. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവത്തിൽ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തതും. നേരത്തെ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുകയുണ്ടായി. വൈദികനെ രക്ഷിക്കാൻ സഭയുടെ ഇടപെടൽ ഉണ്ടായതായും ആരോപണം ശക്തമായിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുകയും ചെയ്തു.
പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെയാണ് വൈദികൻ മുങ്ങിയത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി.

