- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻഭാര്യ എവിടെയാണെന്ന് പറഞ്ഞില്ല; തുർക്കിയിൽ പിതാവ് മകളെ വെടിവെച്ചു കൊന്നു; കാറിൽ നിന്ന് വലിച്ചിറക്കി വെടിയുതിർത്തത് 20 ഓളം തവണ; പിതാവിന് ജീവപര്യന്തം വിധിച്ച് കോടതി
അങ്കാര: മുൻഭാഗ്യ എവിടെയെന്ന് വിവരങ്ങൾ നൽകാത്തിന്റെ ദേഷ്യത്തിൽ മകളെ പിതാവ് ക്രൂരമായി വെടിവച്ചുകൊന്നു. തുർക്കിയിലെ ബാലികിസറിൽ വച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.ജനറൽ പ്രാക്റ്റീഷണറും 28 കാരിയുമായ ഗുൽനൂർ യിൽമാസ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പിതാവ് 68 കാരനായ മുസ്തഫ അലി യിൽമാസ് പൊലീസ് അറസ്റ്റുചെയ്തു.
സംഭവം ഇങ്ങനെ; മുസ്തഫ അലി യിൽമാസും ഭാര്യ ഗുൽഡൻ യിൽമാസ് 2020 ജനുവരിയിൽ വിവാഹമോചിതരായിരുന്നു.അതിനുശേഷം മകളുമൊത്തായിരുന്നു ഇവരുടെ താമസം.എന്നാൽ ഇവർ എവിടെയാണ് താമസിച്ചിരുന്നതെന്നുൾപ്പടെ ഒരു വിവരവും മുൻഭർത്താവായ മുസ്തഫയ്ക്ക് അറിയുമായിരുന്നില്ല.ഇത് കണ്ടെത്തുന്നതിനായി മുസ്തഫ മകളുടെ കാറിൽ അവരറിയാതെ ജിപിഎസ് ഉപകരണം ഫിറ്റ് ചെയ്ത് അതിനനുസരിച്ച് മകളെ പിന്തുടരുകയായിരുന്നു.
സുഹൃത്തുക്കളുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഗുൽനൂർ ബാലികിസറിൽ നിന്ന് അന്റാലിയയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മകളുടെ കാറിൽ വാഹനം ഇടിച്ചു നിർത്തുകയും മകളെ വലിച്ചുപുറത്തിറക്കി അമ്മയെവിടെ എന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തു.എന്നാൽ മകൾ മറുപടി നൽകാത്തതിൽ പ്രകോപിതനായ മുസ്തഫ മകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.20 തവണ വെടിയുതിർത്തതിൽ 11 എണ്ണം അവളുടെ തലയിൽ വെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് ശേഷം പിതാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച തോക്കുൾപ്പടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.ഇയാളെ കൊലപാതകക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് കോടതി വിധിച്ചെങ്കിലും തനിക്ക് മാനസീക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്ന പ്രതിയുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ മാനസിക വിലയിരുത്തലിനായി കോടതി നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ