- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ നേഴ്സായ ഭാര്യയ്ക്കൊപ്പം ജീവിക്കാൻ ശ്രീജിത്ത് നാട്ടിൽ നിന്നും സൗദിക്ക് പോയത് മൂന്ന് മാസം മുമ്പ്; ദുരന്തം സംഭവിച്ചത് കുടുംബ വഴക്ക് പതിവായതോടെ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേ; നേഴ്സായ ഭാര്യയോട് വഴക്കുണ്ടാക്കി ഏഴ് മാസം പ്രായമായ കുഞ്ഞിനെ ഭിത്തിയിൽ അടിച്ചു കൊന്ന ശേഷം ശ്രീജിത്ത് തൂങ്ങിമരിച്ചെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്; കുഞ്ഞിന്റെ മരണ വിവരം അറിഞ്ഞപ്പോൾ അബോധാവസ്ഥയിലായ അനീഷയെ ആശുപത്രിയിലേക്ക് മാറ്റി
ജിദ്ദ :ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊന്ന ശേഷം ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിൽ കുടുംബ വഴക്ക്. സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവ് ശ്രീജിത്തും (30) കുഞ്ഞുമാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നാണ് ദുരന്തമുണ്ടായതെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു. വീട്ടിലെ ബഹളത്തെത്തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യം പുറം ലോകത്ത് എത്തിയത്. പൊലീസെത്തി മുറി തുറന്നപ്പോൾ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. അയൽവാസികൾ പൊലീസിനെ കാര്യങ്ങൾ അറിയിച്ചതോടെയാണ് എല്ലാം പുറംലോകത്ത് എത്തിയത്. സൗദിയിലെ പ്രവാസി സമൂഹത്തെ ആകെ സംഭവം ഞെട്ടിച്ചു. അടൂർ പഴകുളം ആലുംമൂട് സരോവരത്ത
ജിദ്ദ :ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊന്ന ശേഷം ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിൽ കുടുംബ വഴക്ക്. സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവ് ശ്രീജിത്തും (30) കുഞ്ഞുമാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നാണ് ദുരന്തമുണ്ടായതെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു. വീട്ടിലെ ബഹളത്തെത്തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യം പുറം ലോകത്ത് എത്തിയത്.
പൊലീസെത്തി മുറി തുറന്നപ്പോൾ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. അയൽവാസികൾ പൊലീസിനെ കാര്യങ്ങൾ അറിയിച്ചതോടെയാണ് എല്ലാം പുറംലോകത്ത് എത്തിയത്. സൗദിയിലെ പ്രവാസി സമൂഹത്തെ ആകെ സംഭവം ഞെട്ടിച്ചു.
അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത്തും (30) കുഞ്ഞുമാണു മരിച്ചത്. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടിൽ ലഭിച്ച വിവരം. ഇതിന് ശേഷമാണ് കുട്ടിയുടെ കൊലപാതകത്തേയും ആത്മഹത്യയേയും കുറിച്ച് കൃത്യമായ ചിത്രം നാട്ടിലും ലഭിച്ചത്. ഇതോടെ പ്രവാസി സംഘടനകളെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
കുടുംബവഴക്കിനെ തുടർന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയിൽ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോർട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ താമസിക്കുന്ന സുലൈമാനിയയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു സംഭവം. ചികിൽസയിലുള്ള അനീഷയിൽ നിന്ന് പൊലീസ് കാര്യങ്ങൾ തിരക്കി. ഇതിന് ശേഷമാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. കുടുംബ വഴക്കിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി നഴ്‌സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് 3 മാസം മുൻപാണ് വിസിറ്റിങ് വീസയിൽ ജിദ്ദയിലേക്ക് പോയത്. ഇരുവരുടെയും വഴക്ക് മൂർഛിച്ചതിനാൽ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം. മഹജർ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ നാട്ടിലെത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. ശ്രീജിത്ത് ഫ്ളാറ്റിലെ ഫാനിലാണ് തൂങ്ങി മരിച്ചത്.
കുഞ്ഞിനെ രക്ഷിക്കാൻ അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാർ ഒന്നര മണിക്കൂറോളം പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശ്രീജിത്തും അനീഷയും നേരത്തെ ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാൻ ബന്ധുക്കളും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്.