- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറ് മാസം മുമ്പ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്; ഇതിന് ശേഷം അവളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണ്; മന്നാ..മന്നാ എന്നുള്ള തന്റെ വിളിയോട് മകൾ ശരീരം അനക്കി പ്രതികരിക്കുന്നുണ്ട്; മകളെ വിട്ടുകിട്ടാൻ വേണ്ടി നിയമ പോരാട്ടത്തിന് പിതാവ്
കൊച്ചി: ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന രണ്ടര വയസുകാരിയെ തനിക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിയമപോരാട്ടത്തിൽ. ആറ് മാസം മുമ്പ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഇതിന് ശേഷം മകളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണെന്നും പിതാവ് പറയുന്നു. കുട്ടിയുടെ ജീവനുതന്നെ ആപത്ത് നേരിടുന്ന സാഹചര്യത്തിൽ സംരക്ഷണം തനിയക്ക് അനുവദിച്ചു നൽകണമെന്നുമാണ് പിതാവ് വ്യക്തമാക്കിയത്.
കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകാത്തതിന്റെ പേരിൽ തൃക്കാക്കര പൊലീസ് കൂട്ടിയുടെ മാതാവിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് പിതാവിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ സംരക്ഷണം തനിക്ക് നൽകണമെന്ന് പിതാവ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ പൊലീസിൽ നിന്നും കത്യമായ മറുപടി ലഭിച്ചില്ലന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നുമെന്നും പിതാവ് വ്യക്തമാക്കി.
അതസമയം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. മന്നാ..മന്നാ എന്നുള്ള തന്റെ വിളിയോട് മകൾ ശരീരം അനക്കി പ്രതികരിക്കുന്നുണ്ടായിരുന്നെന്നും ഇത് നല്ല ലക്ഷണമാണെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ഇത് വലിയ ആശ്വാസമായെന്നും കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിൽക്കളിയുന്ന രണ്ടര വയസുകാരിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വല്ലാത്ത ആശങ്കയും വിഷമവുമായിരുന്നു.ഇന്ന് തീവ്രപരിചരണ വിഭാഗത്തിലെത്തി കൂട്ടിയെ കണ്ടതോടെയാണ്് കുറച്ചെങ്കിലും സമാധാനമായത്.അവൾ കണ്ണുതുറന്നില്ലങ്കിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞെന്നാണ് തോന്നുന്നതെന്നം അദ്ദേഹം പറഞ്ഞു. വർത്തമാനം പറയാൻ തുടങ്ങിയ സമയത്ത്,പേര് പറയാൻ പറയുമ്പോൾ മന്ന എന്നാണ് മകൾ പ്രതികരിച്ചിരുന്നത്. പിന്നീട് അവളെ അങ്ങിനെ വിളിച്ചുതുങ്ങുടങ്ങി.ഈ പേരുവിളിച്ചാലെ അവൾ വിളികേൾക്കുമായിരുന്നുള്ളു.ഗദ്ഗതത്തോടെ പിതാവ് പറഞ്ഞു.
മാർച്ച് 9 വരുമ്പോൾ കുട്ടിക്ക് 3 വയസ്സാവും.കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് ഭാര്യ കുട്ടിയെയും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയത്. ഭാര്യാമതാവും അവരുടെ സഹോദരിയും എത്തിയാണ് ഭാര്യയെയും മകളെും വിളിച്ചുകൊണ്ട് പോകുന്നത്. പിതാവിന്റെ ആണ്ട് കർമ്മങ്ങൾ ചെയ്യാനാണ് ഭാര്യയെ കൂട്ടിക്കൊണ്ട് പോകുന്നതെന്നാണ് അവർ പറഞ്ഞത്. സന്തോഷത്തോടെ അവരെ താനാണ് യാത്രയാക്കിയത്. അതുവരെ ഭാര്യയും താനുമായി യാതൊരുപ്രശ്നവും ഉണ്ടായിരുന്നില്ല. ഭാര്യയുടെ വീട് കുമ്പളത്താണ്.ഈ വീടിന് സമീപത്താണ് ഭാര്യമാതാവിന്റെ സഹോദരിയും താമസിക്കുന്നത്.വീട്ടിൽ നിന്നും പോയശേഷം വല്ലപ്പോഴും കുഞ്ഞമ്മ വിളിക്കുമ്പോൾ മാത്രമാണ് ഭാര്യയെും മകളെയും കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നത്.
ഈ വിളികളിലാണ് ഭാര്യയുടെ ചേച്ചിയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് ഒരാൾ വീട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞത്. ചേച്ചിയുടെ 10 വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം കുട്ടികൾ പഠിച്ചിരുന്ന മുറിയിൽ ബീഡി കത്തിച്ചുവച്ചിരുന്ന നിലയിൽ കണ്ടെന്നും അസഹ്യമായ ഗന്ധം അനുഭവപ്പെട്ടികരുന്നെന്നും കുഞ്ഞമ്മ പറഞ്ഞ് അറിയുന്നത്. ഇത് അറിഞ്ഞപ്പോൾ വിവരം പൊലീസിൽ അറിയിക്കണമെന്ന് തോന്നി. അങ്ങിനെ പനങ്ങാട് പൊലീസിൽ വിവരം അറിയിച്ചു. വിവരങ്ങൾ വിശദമായി കേട്ടപ്പോൾ വീട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ പൊലീസ് തയ്യാറായി. പൊലീസ് സംഘം താമസിയാതെ കുമ്പളത്തെ വീട്ടിലെത്തി. അപ്പോൾ വീടും ഗെയറ്റുമൊക്കെ പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പൊലീസ് മതിൽച്ചാടിക്കടന്നാണ് വീട്ടിലെത്തി പരിശോധിച്ചത്. ഈ സമയം ഗെയിറ്റിന് പുറത്ത് താനും ഉണ്ടായിരുന്നു. പിന്നീട് പൊലീസ് വിളിച്ചപ്പോൾ കുഞ്ഞമ്മയുമായിട്ടാണ് ഭാര്യ പൊലീസ് മുമ്പാകെ ഹാജരായത്. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഭാര്യയ്ക്ക് ചെറിയ രീതിയിൽ മാനസീക പ്രശ്നങ്ങളുണ്ടെന്ന് പൊലീസിന് സംശയമായി. കൗൺസിലിംഗിന് സൗകര്യമൊരുക്കണമെന്നും കുഞ്ഞമ്മയോട് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ഭാര്യ തയ്യാറായിരുന്നു.എന്നാൽ കുഞ്ഞമ്മ തന്നെ ഇത് വേണ്ടെന്ന പറഞ്ഞ് പിൻതിരിപ്പിക്കുകയായിരുന്നു.
പുറമെ നിന്നും ഭാര്യവീട്ടിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്ന ഏക വ്യക്തിയാണ് കുഞ്ഞമ്മ.ഇവർക്ക് എല്ലാം അറിയാം- പിതാവ് കൂട്ടിച്ചേർത്തു. പൊലീസുമായി ഭാര്യവീട്ടിൽ പോയശേഷം ഒരാഴ്ച മുമ്പാണ് വീണ്ടും കുമ്പളത്തെത്തുന്നതെന്നും ഈ സമയം ഇവിടെ നിന്നും ഇവർ താമസം മാറിയതായി അറിഞ്ഞുവെന്നുംപിന്നീട് ഇവരെക്കുറിച്ചറിയുന്നത് കൂട്ടി ആശുപത്രിയിലാണെന്ന വിവരം അറിയുമ്പോഴാണെന്നും പിതാവ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.