- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാണി മുഖർജിയുടെ പിതാവ് രാം മുഖർജി അന്തരിച്ചു; വിടപറയുന്നത് ബംഗാളി- ഹിന്ദി സിനിമയിലെ സംവിധായകനും നിർമ്മാതാവുമായ പ്രതിഭ
മുംബൈ: ബോളിവുഡ് താരം റാണി മുഖർജിയുടെ പിതാവും സംവിധായകനുമായ രാം മുഖർജി അന്തരിച്ചു. മുംബൈ ബ്രീച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും അതേതുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചുമണിയോടെ അന്ത്യം ഉണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ബംഗാളിയിൽ നിർമ്മാതാവും തിരക്കഥാകൃത്തുമായാണ് അദ്ദേഹം പ്രശസ്തനായത്. തുടർന്ന് മുംബൈയിൽ എത്തി ബോളിവുഡിൽ സജീവമായി. ഫിലിമാലയ എന്ന പേരിൽ സ്റ്റുഡിയോ സ്ഥാപിച്ചു. ഹം ഹിന്ദുസ്ഥാനി, ലീഡർ തുടങ്ങിയവയാണ് രാം മുഖർജി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. റാണി മുഖർജിയുടെ ആദ്യ ചിത്രമായ ബിയേർ ഫൂൽ(ബംഗാളി) നിർമ്മിച്ചത് രാം മുഖർജിയായിരുന്നു. കൃഷ്ണ മുഖർജിയാണ് ഭാര്യ. റാണി മുഖർജി, രാജാ മുഖർജി എന്നിവരാണ് മക്കൾ.

X
മുംബൈ: ബോളിവുഡ് താരം റാണി മുഖർജിയുടെ പിതാവും സംവിധായകനുമായ രാം മുഖർജി അന്തരിച്ചു. മുംബൈ ബ്രീച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
പുലർച്ചെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും അതേതുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചുമണിയോടെ അന്ത്യം ഉണ്ടായതായി ബന്ധുക്കൾ അറിയിച്ചു.
ബംഗാളിയിൽ നിർമ്മാതാവും തിരക്കഥാകൃത്തുമായാണ് അദ്ദേഹം പ്രശസ്തനായത്. തുടർന്ന് മുംബൈയിൽ എത്തി ബോളിവുഡിൽ സജീവമായി. ഫിലിമാലയ എന്ന പേരിൽ സ്റ്റുഡിയോ സ്ഥാപിച്ചു.
ഹം ഹിന്ദുസ്ഥാനി, ലീഡർ തുടങ്ങിയവയാണ് രാം മുഖർജി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. റാണി മുഖർജിയുടെ ആദ്യ ചിത്രമായ ബിയേർ ഫൂൽ(ബംഗാളി) നിർമ്മിച്ചത് രാം മുഖർജിയായിരുന്നു.
കൃഷ്ണ മുഖർജിയാണ് ഭാര്യ. റാണി മുഖർജി, രാജാ മുഖർജി എന്നിവരാണ് മക്കൾ.
Next Story

