- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റിൽ
വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്ചുതപുരത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബപ്പയ്യ (50) മകൻ നൂകാലു (27) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേർന്ന് പ്രദേശത്ത് ഒരു കബഡി പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇവിടെ പരിശീലനത്തിനെത്തിയ രണ്ട് പെൺകുട്ടികളേയാണ് പീഡിപ്പിച്ചത്.
ചൊവ്വാഴ്ചയാണ് ബലാത്സംഗം സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചത്. പ്രതികൾക്കെതിരേ ബലാത്സംഗക്കുറ്റവും പോക്സോ വകുപ്പും ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ഡെസ്ക്
Next Story