- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അവന്റെ കഴുത്തിന് ഞെരിച്ച് പിടിച്ചു; ജനനേന്ദ്രിയത്തിന് തീയിട്ടു; മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കൊന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി ജയിലിൽ കിടക്കുന്ന പിതാവിന്റെ അഭിമുഖം
ബലാത്സംഗത്തിനെതിരെ കർശനമായ നിയമങ്ങളും ശിക്ഷാനടപടികളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ ബലാത്സംഗനിരക്ക് വർധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബലാത്സംഗകേസിലെ ചില പ്രതികൾ അറസ്റ്റിലാകാറുണ്ടെങ്കിലും അവരിൽ പലരും വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ പേരിൽ രക്ഷപ്പെടാറാണ് പതിവ്. തുടർന്ന് ബലാത്സംഗത്തിനരയായ പെൺകുട്ടിയുടെ രക്ഷ
ബലാത്സംഗത്തിനെതിരെ കർശനമായ നിയമങ്ങളും ശിക്ഷാനടപടികളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ ബലാത്സംഗനിരക്ക് വർധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബലാത്സംഗകേസിലെ ചില പ്രതികൾ അറസ്റ്റിലാകാറുണ്ടെങ്കിലും അവരിൽ പലരും വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ പേരിൽ രക്ഷപ്പെടാറാണ് പതിവ്. തുടർന്ന് ബലാത്സംഗത്തിനരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇത് തങ്ങളുടെ വിധിയെന്നോർത്ത് ശിഷ്ടജീവിതം തള്ളി നീക്കുകയാണ് പതിവ്. എന്നാൽ തന്റെ മകളെ നശിപ്പിച്ചവനെ വെറുതെ വിട്ട് വിധിയെ പഴിച്ച് കഴിയാനൊന്നും തയ്യാറാകാത്ത ഒരു ധീരനായ പിതാവിന്റെ കഥയാണിത്.
പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ ക്രൂരമായി കൊന്ന് പ്രതികാരം തീർത്ത ഈ പിതാവ് തന്റെ കൊലപാതകത്തെക്കുറിച്ച് വിശദമായി വിവരണം തരുകയും ചെയ്യുന്നു. ഇപ്പോൽ തീഹാർ ജയിലിൽ കഴിയുന്ന ഇയാളെ സന്ദർശിച്ച് ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയിലിമെയിൽ ലേഖകൻ എടുത്ത അഭിമുഖത്തിലാണ് പെൺകുട്ടിയുടെ പിതാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.വടക്ക് കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസിലുള്ള പരുവെളിപ്പെടുത്താനാഗ്രഹിക്കാത്തയാളാണിയാൾ.
മകളെ ബലാത്സംഗം ചെയ്തയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഈ 36കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താൻ അയാളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. വീട് വിട്ട് പോകാൻ അയാളോട് ആവശ്യപ്പെട്ടപ്പോൾ അതിന് പകരം അയാൾ തന്നെ ആക്ഷേപിക്കാൻ തുടങ്ങിയപ്പോൾ നിയന്ത്രണം വിട്ടാണ് താൻ കൊലപാതകത്തിന് നിർബന്ധിതനായതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
ഒരു ടവ്വൽ കൊണ്ട് അയാളുടെ കഴുത്തിന് ചുറ്റുകയും കൈകൾ കെട്ടുകയും നിലത്തുകൂടെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. തുടർന്ന് ഗ്യാസ് സ്റ്റൗ കത്തിച്ച് ഇരുമ്പ് ചവണ ചൂടാക്കുകയായിരുന്നു. അയാൾ മരിച്ചുവെന്നാണ് താൻ കരുതിയത്. എന്നാൽ അയാൾക്കപ്പോഴും ശ്വാസമുണ്ടായിരുന്നു.തുടർന്ന് ഒരു കൈകൊണ്ട് അയാളെ ശ്വാസം മുട്ടിക്കുകയും മറു കൈകൊണ്ട് ചൂടാക്കിയ ചവണയാൽ അയാളുടെ ജനനേന്ദ്രിയം കരിക്കുകയും ചെയ്തതായി പിതാവ് പറയുന്നു. കടുത്ത വേദനയാൽ അയാൾ കരയാൻ തുടങ്ങിയതിനെത്തുടർന്ന് ഒരു ടവ്വൽ അയാളുടെ വായിൽ തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് ജനനേന്ദ്രിയും ഒരിക്കൽ കൂടി കരിക്കുയുമുണ്ടായി. തന്റെ മകളോട് ചെയ്ത പാതകത്തിന് താൻ പ്രതികാരം ചെയ്യുകയായിരുനനുവെന്നാണ് ഇയാൾ പറയുന്നത്. പ്രതി തന്റെ മകളുടെ കുട്ടിക്കാലം ചൂഷണം ചെയ്യുകയായിരുന്നുവെന്നും അച്ഛൻ രോഷത്തോടെ പറയുന്നു. പിന്നീട് തന്റെ മകൾക്ക് പഴയതുപോലെയാകാൻ സാധിച്ചിട്ടില്ല. ആറ് മക്കളുടെ അച്ഛനാണിയാൾ.
കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുമുണ്ട്. കൊലപാതകത്തിന് ശേഷം താൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. തുടർന്ന് അവിടെയുള്ള വെള്ളമെടുത്ത് കുടിച്ച് മനസ്സ് തണുപ്പിക്കാൻ ഒരു ശ്രമം നടത്തി. ആത്മസംയമനം വന്നപ്പോൾ എന്താണ് ചെയ്തതെന്ന് ബോധ്യമായി. തുടർന്ന് പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അയാൾ ജയിലിലിരുന്നു വെളിപ്പെടുത്തുന്നു. തനിക്ക് വേണമെങ്കിൽ ആ ശവശരീരം നശിപ്പിച്ച് ഓടി രക്ഷപ്പെടാമായിരുന്നുവെന്നും എന്നാൽ പകരം പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ടയാൾ സമൂഹത്തിനും സ്ത്രീകൾക്കും സ്ഥിരഭീഷണിയായതിനാലാണ് കൊന്നതെന്നും ഇയാൾ പറയുന്നു. ഇവരുടെ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന മെഡിക്കൽ റപ്രസന്റേറ്റീവാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായ വേളയിൽ ഇയാൾ ക്രൂരമായി ബലാത്സംഗെ ചെയ്യുകയായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്നായിരുന്നു ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
എന്നാൽ തന്റെ മകൾ ഗർഭത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയപ്പോൾ തന്നോട് എല്ലാം തുറന്ന് പറയുകയായിരുന്നുവെന്നും അയാൾ വെളിപ്പെടുത്തി. എന്നാൽ താൻ ഈ രഹസ്യം ആരോടും പറയാതെ രണ്ട്മാസം കൊണ്ടുനടക്കുകയായിരുന്നു. ഈ അപമാനം തന്റെ മകളുടെയും കുടുംബത്തിന്റെയും ഭാവിയെ ബാധിക്കുമെന്ന് കരുതിയാണ് ഇത് രഹസ്യമാക്കിവച്ചിരുന്നത്. ഈ വിവരമറിഞ്ഞതോടെ തനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും കൂടി സാധിക്കാതായി. തനിക്കൊപ്പം കഴിയുന്ന അച്ഛനമ്മമാരോടോ സഹോദരനോടെ ഇക്കാര്യം വെളിപ്പടുത്തിയിട്ടില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ മറ്റാരോടും പറയരുതെന്ന വ്യവസ്ഥയിൽ ഭാര്യയോട് മാത്രം ഇത് വെളിപ്പെടുത്തിയിരുന്നു. മകൾ ചിരിക്കാതിരിക്കുയും ഭക്ഷണം കഴിക്കാതിരിക്കുകയും പുറത്ത് പോകാതിരിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ രണ്ട്‌പെൺമക്കളുടെ പിതാവാണീ ബലാത്സംഗം ചെയ്തതെന്ന് ഊഹിക്കാൻ കഴിയുമോയെന്നാണ് ജയിലിലിരുന്ന് ഇയാൾ ആത്മരോഷം കൊള്ളുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിച്ചു വരുന്നതായാണ് അഭ്യന്തരവകുപ്പ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 14നും 18നും വയസ്സിനിടയിലുള്ള പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഇക്കാലയളവിനിടെ മൂന്നിരട്ടിയായി വർധിച്ചിരിക്കുകയാണ.് ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ അഭാവം മൂലമാണ് ഇത്തരം കുറ്റങ്ങൾ വർധിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഇത്തരം ആക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ ഇത് തുറന്ന് പറയാൻ മുന്നോട്ട് വരേണ്ടിയിരിരിക്കുന്നുവെന്നും അവർ പറയുന്നു. 2012ൽ നടന്ന നിർഭയ സംഭവമാണ് രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ വഴിയൊരുക്കിയതെന്ന് ഏഷ്യ ഫൗണ്ടേഷനിലെ സീനിയർ പ്രോഗ്രാം ഓഫീസറായ മന്ദാകിനി സുരി പറയുന്നു. ആ സംഭവത്തിൽ 23കാരിയായ പെൺകുട്ടി ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു. 2009ൽ 21,413 ബലാത്സംഗകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് 22,193, 24,270, 24,915, 33,764 എന്നീ തോതിൽ ഉയരുകയായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.