ഡാൻസ് കളിക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് ഒരു കൊച്ചച്ചനായാലോ? യുവതി യുവാക്കൾക്കൊപ്പം തകർപ്പൻ നൃത്ത ചുവടുകളുമായി എത്തുകയാണ് എടവനക്കാട്ടെ കൊച്ചച്ചൻ. ഇംഗ്ലീഷ് ഗാനത്തിനൊത്താണ് അച്ചന്റെ തകർപ്പൻ പ്രകടനം.

വീഡിയോ തുടങ്ങുമ്പോൾ ആദ്യം കുറച്ച് യുവതി യുവാക്കൾ നൃത്തം ചെയ്യുന്നതാണ് കാണുക. എന്നാൽ അൽപ സമയത്തിനുള്ളിൽ ആടി തിമിർത്ത് അച്ചനും വേദിയിലേക്ക് എത്തുകയാണ്. യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടും കൂടിയാണ് ഈ കൊച്ചച്ചൻ വേദിയിലേക്ക് എത്തുന്നത്. വേദിയിലുള്ള മറ്റെല്ലാവരെയും കടത്തി വെട്ടിയാണ് അച്ചന്റെ പ്രകടനം. വൈപ്പിൻ ഇടവനക്കാട്ടെ വിശുദ്ധ ആംബ്രോസ് പള്ളിയിലെ വൈദികനാണ് യുവതീ യുവാക്കളോടൊപ്പം നൃത്തം ചെയ്യുന്നത്. അച്ചന്റെ ഡാൻസ് തകർത്തപ്പോൾ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.