- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്റെ ഇഷ്ടങ്ങൾക്ക് നൂറുവട്ടം സമ്മതം ; എവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി' ; മകളെ കാണാതായ അച്ഛന്റെ കണ്ണൂ നിറഞ്ഞുള്ള വാക്കുകൾ സമൂഹ മാധ്യമത്തിൽ; ഒമാനിലെ പുറം കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നുള്ള പിതാവിന്റെ അഭ്യർത്ഥന കരളലിയിക്കുന്നത്
കസബ (ഒമാൻ): മക്കളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരാണ് നാമേവരും. ഈ അവസരത്തിലാണ് മകളെ കാണാതായ ശേഷം ഒരച്ഛൻ കണ്ണീരോടെ നടത്തുന്ന വാക്കുകൾ വൈറലാകുന്നത്. മകളെ തിരിച്ചു കിട്ടാനായി നടന്നുന്ന അഭ്യർത്ഥന കേട്ടാൽ കരളലിയിക്കുമെന്ന് ഉറപ്പ്. ഒമാനിലെ കസബിൽ നിന്നുമാണ് സന്ദേശം. കസബിൽ പുറംങ്കടലിൽ നങ്കൂരമിട്ട കപ്പിലിൽ ഇരുന്നുകൊണ്ടാണ് നാട്ടിൽ നിന്ന് കാണാതായ മോളെ കണ്ടെത്തിത്തരാൻ സഹായിക്കണമെന്ന അഭ്യർത്ഥന അച്ഛൻ നടത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലീമാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. കോളേജിലേക്ക് പോയ പെൺകുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടിയെക്കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. മകൾക്ക് മുമ്പ് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സലിം എതിർത്തതിന
കസബ (ഒമാൻ): മക്കളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരാണ് നാമേവരും. ഈ അവസരത്തിലാണ് മകളെ കാണാതായ ശേഷം ഒരച്ഛൻ കണ്ണീരോടെ നടത്തുന്ന വാക്കുകൾ വൈറലാകുന്നത്. മകളെ തിരിച്ചു കിട്ടാനായി നടന്നുന്ന അഭ്യർത്ഥന കേട്ടാൽ കരളലിയിക്കുമെന്ന് ഉറപ്പ്. ഒമാനിലെ കസബിൽ നിന്നുമാണ് സന്ദേശം. കസബിൽ പുറംങ്കടലിൽ നങ്കൂരമിട്ട കപ്പിലിൽ ഇരുന്നുകൊണ്ടാണ് നാട്ടിൽ നിന്ന് കാണാതായ മോളെ കണ്ടെത്തിത്തരാൻ സഹായിക്കണമെന്ന അഭ്യർത്ഥന അച്ഛൻ നടത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലീമാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
തൊടുപുഴ അൽ അസ്ഹർ കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. കോളേജിലേക്ക് പോയ പെൺകുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടിയെക്കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
മകൾക്ക് മുമ്പ് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സലിം എതിർത്തതിനെ തുടർന്ന് ആ ബന്ധത്തിൽ നിന്ന് മകൾ പിന്തിരിഞ്ഞ് സൗദിയിൽ ജോലി ചെയ്യുന്ന യുവാവുമായി ഏകദേശം വിവാഹം ഉറപ്പിച്ചതായും സലിം പറയുന്നു. ഇതുറപ്പിക്കാനായി യുവാവ് നാട്ടിലെത്താനിരിക്കെയാണ് മകളെ കാണാതായതെന്ന് സലീം പറയുന്നു. മോൾക്ക് ഇഷ്ടമുള്ളയാളുമായി വിവാഹം ചെയ്തു കൊടുക്കാൻ നൂറുവട്ടം സമ്മതമാണ് തനിക്കെന്നുൃം സലിം പറയുന്നു. എവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144.