- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണാകാൻ വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടർ; ലിംഗമാറ്റത്തിന് സമ്മതിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് അമ്മയും അച്ഛനും സഹോദരനും; ആൺകുട്ടിയാകാനുള്ള മോഹം പൊലിഞ്ഞതോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ചു; പനവിളയിലെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് റൂം മേറ്റിന്റെ മൊഴി; മരിച്ച ഫാത്തിമ രഹ്ന ഭിന്ന ലിംഗക്കാരുടെ സംഘടനയിലെ അംഗം
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളിൽ നിന്നും വിദ്യാർത്ഥി ചാടിമരിച്ച സംഭവത്തിലെ ദുരൂഹത മാറ്റി പൊലീസ്.ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാർ വിസമ്മതിച്ചതിനാലാണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നേമം അമ്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം-റഫീക്ക ദമ്പതികളുടെ മകൾ ഫാത്തിമ രഹ്ന (24) യെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഭിന്ന ലിംഗക്കാരുടെ സംഘടനയിൽ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. പെൺകുട്ടി പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആൺകുട്ടികളുടെ പ്രകൃതവുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നായിരുന്നു ചാടി മരിച്ചത്. മുസ്ലിം വനിതാ അസോസിയേഷൻ ഹോസ്റ്റലിലായിരുന്നു ദുരന്തം. ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരൻ രജിനും വർഷങ്ങളായി വിദേശത്താണ്. ഒരു സഹോദരി രിൻസി നിംസ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിയാണ്. ഫാത്തിമ രഹ്ന പി.എസ്.സി കോച്
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളിൽ നിന്നും വിദ്യാർത്ഥി ചാടിമരിച്ച സംഭവത്തിലെ ദുരൂഹത മാറ്റി പൊലീസ്.ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാർ വിസമ്മതിച്ചതിനാലാണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നേമം അമ്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം-റഫീക്ക ദമ്പതികളുടെ മകൾ ഫാത്തിമ രഹ്ന (24) യെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി ഭിന്ന ലിംഗക്കാരുടെ സംഘടനയിൽ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. പെൺകുട്ടി പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആൺകുട്ടികളുടെ പ്രകൃതവുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നായിരുന്നു ചാടി മരിച്ചത്. മുസ്ലിം വനിതാ അസോസിയേഷൻ ഹോസ്റ്റലിലായിരുന്നു ദുരന്തം.
ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരൻ രജിനും വർഷങ്ങളായി വിദേശത്താണ്. ഒരു സഹോദരി രിൻസി നിംസ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിയാണ്. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിങ് ക്ലാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ വീട്ടുകാർ പലപ്പോഴും ഉപദേശിച്ചു. പക്ഷേ ഫലം കണ്ടില്ല. ലിംഗമാറ്റമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ഭിന്ന ലിംഗക്കാരെ കൂട്ടുകാരുമാക്കി. ഇതോടെ വീട്ടുകാർ പ്രതിസന്ധിയിലായി. പെൺകുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കൾ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു.
തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇതുസംബന്ധിച്ച് വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെൺകുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാൽ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതോടെ മാനസിക സംഘർഷം ഇരട്ടിച്ചു.
പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ പെൺകുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വഴിയാത്രക്കാരാണ് പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മാതാപിതാക്കൾ വിദേശത്തായതിനാൽ പനവിളയിലെ വനിതാ ഹോസ്റ്റലിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പെൺകുട്ടിയെ ബന്ധുക്കൾ വനിതാ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി താമസിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്തു. പെൺകുട്ടിയുടെ മരണ വിവരം മാതാപിതാക്കളെ അറിയിച്ചുവെന്ന് കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്തിമ രഹ്നയുടെ സഹോദരങ്ങൾ രജിൻ, രിൻസി.