- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്; വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെയെന്ന് ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: ജൻഡർ ന്യൂട്രാലിറ്റിയും ജെൻഡർ സേൻസിറ്റൈസേഷനും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും ആളുകളുടെ സ്വത്വത്തെ മറച്ചുവെക്കപ്പെടാതെ നിലകൊള്ളാൻ സാധിക്കുക എന്നതാണ് ജൻഡർ ഇക്വാലിറ്റിയെന്നും എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.
ഓരോ വ്യക്തിയുടേയും അവകാശങ്ങൾക്ക് വില നൽകാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യമെന്നും തെഹ്ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെഹ്ലിയ ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊരു സ്വത്വത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാൽ അത് മറ്റ് സ്വത്വങ്ങളെ അരികുവത്കരിക്കും. ഓരോ വ്യക്തിയുടേയും അന്തസിന് ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വകവെച്ച് നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്.
അല്ലാതെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല. മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യം.
ഇത് യുജിസിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോർട്ടിലും കേരളത്തിൽ നടന്ന കേരള ഹയർ എജുക്കേഷൻ കൗൺസിലിനു കീഴിൽ നടന്ന പഠനങ്ങളിലും പറയുന്നുണ്ടെന്നും തെഹ്ലിയ പറയുന്നു.
തന്റെ അഭിപ്രായങ്ങളാണ് താൻ പറയുന്നതെന്നും ഈ വിഷയത്തിൽ വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതേണ്ടെന്ന് തെഹ്ലിയ കൂട്ടിചേർത്തു.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലത്തിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സക്കൻഡറി സ്കൂൾ. പ്ലസ് വൺ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില എൽ.പി. സ്കൂളുകളിൽ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്കൂളിലെ അദ്ധ്യാപകരുടെ നിർദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജന്റർ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റർ സെൻസിറ്റൈസേഷൻ(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെൻസർ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങൾക്ക് നിങ്ങളായി നിലക്കൊള്ളാൻ സാധിക്കുക എന്നതാണ് ജന്റർ ഇക്ക്വാലിറ്റി.
ഏതൊരു സ്വതത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാൽ അത് മറ്റ് സ്വത്വങ്ങളെ അരികുവൽക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വക വെച്ച് നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്.
അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല! മുന്നോട്ടുള്ള അവരുടെജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാർഗം.
ഇത് യുജിസിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോർട്ടിലും കേരളത്തിൽ നടന്ന കേരള ഹയർ എജുക്കേഷൻ കൗൺസിലിനു കീഴിൽ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്. ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !
'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്; വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ'; വായടപ്പിക്കാം എന്ന് കരുതണ്ടെന്ന് ഫാത്തിമ തെഹ്ലിയ
ന്യൂസ് ഡെസ്ക്