- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ? മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ
യുഡിഎഫിനെ മുസ്ലിം ലീഗാണോ നിയന്ത്രിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ രൂക്ഷവിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ എന്താണ് പ്രശ്നമെന്നും ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നുമാണ് ഫാത്തിമ പറയുന്നത്. ആർഎസ്എസിന്റെ തന്ത്രമാണ് മുഖ്യമന്ത്രി ഇപ്പോൾ ഉപയോഗിക്കുന്നതെന്നും സംഘടനയ്ക്ക് യോഗിയേക്കാൾ സ്വീകാര്യമായി അദ്ദേഹം മാറിയിരിക്കുകയാണെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കുറിച്ഛ് ചുവടെ:
'UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ? ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. "മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ" എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.'
മറുനാടന് ഡെസ്ക്