- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ സനയെ വെറുതേ വിടാതെ സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാർ; വയറുകുറച്ച സെൽഫി എടുത്ത ദംഗൽ താരത്തെ ആക്രമിച്ച് മൗലിക വാദികൾ
മുംബൈ: ആമിർഖാന്റെ വമ്പൻ ഹിറ്റ് ചിത്രം ദംഗലിൽ മുഖ്യകഥാപാത്രമായി അഭിനയിച്ചതുമുതൽ മതമൗലിക വാദികളുടെ കണ്ണിലെ കരടാണ് ഫാത്തിമ സന ഷെയ്ഖ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഫാത്തിമ സന കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത സെൽഫിയാണ് മൗലിക വാദികളുടെ ഉറക്കം കെടുത്തുന്നത്. ഡിസൈനർ സ്വാതി മുകുന്ദ് ഡിസൈൻ ചെയ്ത സാരിയണിഞ്ഞ ഫാത്തിമയുടെ ചിത്രത്തിൽ അവരുടെ വയർ കാണുന്നുണ്ടെന്നതാണ് സദാചാര പൊലീസുകാരെ ചൊടിപ്പിക്കുന്നത്. നാണമില്ലാത്ത സെൽഫിയെന്നാണ് തന്റെ ചിത്രത്തിന് ഫാത്തിമ സന നൽകിയ അടിക്കുറിപ്പ്. ഇതിനുകീഴിലായി വന്ന കമന്റുകളിലാണ് സദാചാര പൊലീസുകാർ ഉറഞ്ഞുതുള്ളിയത്. ചിത്രം പിൻവലിക്കണമെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. വിമർശനങ്ങളെ ചെവിക്കൊള്ളേണ്ടെന്ന് സനയെ പിന്തുണച്ചും കുറച്ചുപേർ രംഗത്തെത്തി. റംസാൻ മാസത്തിൽ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് ഫാത്തിമ സനയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പുണ്യമാസത്തിൽ ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തത് വിശ്വാസികളെ അപമാനിക്കുന്നതിനാണെന്നായിരുന്നു അന്നുയർന്ന വിമർശം. ഇപ്പോൾ തടികുറച്ചത് വ്യക്തമാക്കുന്
മുംബൈ: ആമിർഖാന്റെ വമ്പൻ ഹിറ്റ് ചിത്രം ദംഗലിൽ മുഖ്യകഥാപാത്രമായി അഭിനയിച്ചതുമുതൽ മതമൗലിക വാദികളുടെ കണ്ണിലെ കരടാണ് ഫാത്തിമ സന ഷെയ്ഖ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഫാത്തിമ സന കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത സെൽഫിയാണ് മൗലിക വാദികളുടെ ഉറക്കം കെടുത്തുന്നത്. ഡിസൈനർ സ്വാതി മുകുന്ദ് ഡിസൈൻ ചെയ്ത സാരിയണിഞ്ഞ ഫാത്തിമയുടെ ചിത്രത്തിൽ അവരുടെ വയർ കാണുന്നുണ്ടെന്നതാണ് സദാചാര പൊലീസുകാരെ ചൊടിപ്പിക്കുന്നത്.
നാണമില്ലാത്ത സെൽഫിയെന്നാണ് തന്റെ ചിത്രത്തിന് ഫാത്തിമ സന നൽകിയ അടിക്കുറിപ്പ്. ഇതിനുകീഴിലായി വന്ന കമന്റുകളിലാണ് സദാചാര പൊലീസുകാർ ഉറഞ്ഞുതുള്ളിയത്. ചിത്രം പിൻവലിക്കണമെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. വിമർശനങ്ങളെ ചെവിക്കൊള്ളേണ്ടെന്ന് സനയെ പിന്തുണച്ചും കുറച്ചുപേർ രംഗത്തെത്തി.
റംസാൻ മാസത്തിൽ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് ഫാത്തിമ സനയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പുണ്യമാസത്തിൽ ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തത് വിശ്വാസികളെ അപമാനിക്കുന്നതിനാണെന്നായിരുന്നു അന്നുയർന്ന വിമർശം. ഇപ്പോൾ തടികുറച്ചത് വ്യക്തമാക്കുന്നതിനായാണ് ഫാത്തിമ സാരി ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ദംഗലിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഫാത്തിമയെ തേടി ഏറെ അവസരങ്ങളെത്തുന്നുണ്ട്. ആമിർ ഖാനും അമിതാബ് ബച്ചനും അഭിനയിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനാണ് ഫാത്തിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം.