- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വണ്ണത്തിന്റെ പേരിൽ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ സൗദി സർക്കാരിന്റെ പുതിയ മത്സരത്തിൽ വേഗം പങ്കാളികളാകൂ; സൗജന്യമായി വണ്ണം കുറയ്ക്കുന്നതിനൊപ്പം സമ്മാനങ്ങൾ കരസ്ഥമാക്കാനും അവസരം
ദമാം: നിങ്ങൾ അമിത വണ്ണത്തിന്റെ പേരിൽ വിഷമിച്ചിരിക്കുന്നവരാണോ? നിങ്ങളുടെ ഭാരം 125 കിലോയിൽ കൂടുതലാണോ? നിങ്ങൾക്ക്, 18 വയസ്സ് തികഞ്ഞോ? നിങ്ങൾക്ക് നടക്കാനും കസർത്ത് ചെയ്യാനും കഴിയുമോ എങ്കിൽ ഈ മൽസരം നിങ്ങൾക്കുള്ളതാണ്. സൗദിയിൽ പൊണ്ണത്തടിയന്മാരായ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ ചികിത്സ അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊ
ദമാം: നിങ്ങൾ അമിത വണ്ണത്തിന്റെ പേരിൽ വിഷമിച്ചിരിക്കുന്നവരാണോ? നിങ്ങളുടെ ഭാരം 125 കിലോയിൽ കൂടുതലാണോ? നിങ്ങൾക്ക്, 18 വയസ്സ് തികഞ്ഞോ? നിങ്ങൾക്ക് നടക്കാനും കസർത്ത് ചെയ്യാനും കഴിയുമോ എങ്കിൽ ഈ മൽസരം നിങ്ങൾക്കുള്ളതാണ്.
സൗദിയിൽ പൊണ്ണത്തടിയന്മാരായ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ ചികിത്സ അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊണ്ണത്തടി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ അമ്പത് ഹോസ്പിറ്റലുകളും ഹെൽത്ത് സെന്ററുകളും പദ്ധതിയിൽ പങ്കാളികളാണ്. പൊണ്ണത്തടിയന്മാർക്ക് നേരിട്ടുള്ള പിന്തുണ, പ്രോത്സാഹനം, ഇൻസെന്റീവ്,സൗജന്യ മെഡിക്കേഷൻ എന്നിവ പദ്ധതിയുടെ ഭാഗമായി നൽകും.
അമിതവണ്ണമുള്ളവരെ ചികിത്സിച്ച് സാധാരണ ശരീരഭാരത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പൊണ്ണത്തടിയുള്ളവർ പദ്ധതിയിൽ ചേരുന്നതിന് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ ടിവി പ്രോഗ്രാമുകൾ വഴി സമ്മാനങ്ങൾ വിതരണംചെയ്യുന്നു. 50 ഹോസ്പിറ്റലുകളും ഹെൽത്ത് സെന്ററുകളും 20 പൊണ്ണത്തടിയന്മാരായ രോഗികളെയാണ് ചികിത്സിക്കുന്നത്.ആറ് മാസത്തേക്ക് ഈ പദ്ധതി നീണ്ടുനിൽക്കും.
പൊണ്ണത്തടിയുള്ളവർക്ക് മികച്ച ചികിത്സയാണ് പുതിയ പദ്ധതി വഴി നൽകുന്നത്. മൂന്ന് മാസത്തേക്കാണ് ആദ്യം ഈ പ്രോഗ്രാം ആരംഭിച്ചത്. ഓരോ ഗ്രൂപ്പിലും 10 പാർട്ടിസിപ്പന്റ്‌സും ഉണ്ടാകും. പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിൽ ആകെ 1,000 പേരാണ് പങ്കെടുക്കുക.