മനാമ: അൽബ ക്‌ളബിനു സമീപം ഉണ്ടായ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി തളിപ്പറമ്പ് കാട്ടിക്കൂട്ടത്തിൽ അബൂബക്കറിന്റെ മകൻ ഫയാസ് (30) ആണ് മരിച്ചത്. അൽബ ക്‌ളബിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.

ഫയാസ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചു. ഫയാസ് സനദിലെ മൻഹാട്ടൻ ട്രേഡിങിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഏഴു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ആറു വർഷത്തിലധികമായി
ബഹ്‌റൈനിലുണ്ട്.

മാതാവ്: ഫാത്തിമ. ഭാര്യ: അർഷാന. സഹോദരങ്ങൾ: മുസ്തഫ (ബഹ്‌റൈൻ), ഫായിസ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.