- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസൽ വധക്കേസിൽ കാരായിമാർക്ക് താൽക്കാലിക ആശ്വാസം; മൂന്നുമാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലയ്ക്ക് പുറത്തു പോകാം; തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ മൂന്നുമാസം കൂടി ജില്ലയിൽ തുടരണമെന്നും ഹൈക്കോടതി
കൊച്ചി: ഫസൽ വധക്കേസിൽ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഇളവ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കാരായി രാജൻ. ഏരിയ കമ്മിറ്റി അംഗമാണ് കാരായി ചന്ദ്രശേഖരൻ. മൂന്നു മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാം. എന്നാൽ, കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മൂന്നു മാസം കൂടി ജില്ലയിൽ തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
2014ൽ ഫസൽ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയിൽ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഫസൽ വധക്കേസ് സിബിഐയുടെ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫസലിന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സത്താറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പെങ്കടുത്ത കാരായി രാജനെ പ്രത്യേക സിബിഐ കോടതി നേരത്തെ ശാസിച്ചിരുന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗമായ രാജന് 2017 സെപ്റ്റംബർ 10നും 11നും കണ്ണൂരിൽ നടന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, ഒമ്പതിനുതന്നെ എറണാകുളം വിട്ട രാജൻ ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ പെങ്കടുത്തെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ഇതിനെതിരെ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയ രാജൻ, മകളെ ഡോക്ടറെ കാണിക്കാനാണ് ഒമ്പതാം തീയതി കണ്ണൂരിലേക്ക് പോയതെന്നും ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ എത്തിയത് അഭിഭാഷകനെ കാണാനാണെന്നും 10-15 മിനിറ്റ് മാത്രമേ അവിടെ ചെലവഴിച്ചുള്ളൂവെന്നും വിശദീകരിച്ചു. എന്നാൽ, ഫസൽ കൊലചെയ്യപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിപാടി നടന്ന തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയമെന്നായിരുന്നു സിബിഐ നിലപാട്. തുടർന്ന് വാദം കേട്ട കോടതി ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള ജാമ്യം റദ്ദാക്കലെന്ന തുടർനടപടികളിലേക്ക് നീങ്ങാതെ നടപടി ശാസനയിലൊതുക്കുകയായിരുന്നു.
നേരത്തേ, കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിന്റായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ പൂർണമായി ഒഴിവാക്കാൻ കോടതി തയാറാവാത്തതിനെ തുടർന്ന് പദവി രാജിവെക്കേണ്ടിവന്നിരുന്നു. ജില്ല പഞ്ചായത്ത് അംഗമായി തുടർന്ന രാജന് സിപിഎം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷന്റെ തിരുവനന്തപുരത്തെ ഓഫിസിൽ പ്രൂഫ് റീഡറായി ജോലി ചെയ്യാൻ കോടതി അനുമതി നൽകി. ഈ അനുമതി പിന്നീട് കോടതി റദ്ദാക്കുകയായിരുന്ന
മറുനാടന് മലയാളി ബ്യൂറോ