മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട ശൈലിയുമായി ബഹിറൈൻ കേന്ദ്രമായി ഒരു ഫെയ്‌സ് ബുക്ക് കൂട്ടായ്മ. ഫെയ്‌സ് ബുക്ക് ടീം ബഹ്‌റൈൻ കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും നിരവധി സാമ്പത്തിക സഹായങ്ങൾ നൽകി ശ്രദ്ധയവും പ്രശംസനീയവുമായ പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മ ചെയ്തുവരുന്നത്.

ഇതിനോടകം നിരവധി പേർ ഈ കൂട്ടായ്മയിൽ അംഗങ്ങളായി കഴിഞ്ഞു.  സൗത്ത് പാർക്ക് റസ്റ്റോറന്റിൽ കൂട്ടായ്മയുടെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.എഫ്ബി ടീം ചെയർമാൻ രാജീവ് പയ്യോളിയുടെ അധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെടി സലീം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ മനോജ് മയ്യന്നൂർ, യുവർ എഫ് എം അവതാരിക ഐശ്വര്യ, ഗിരീഷ് കളിയത്ത്, ഒവി അബ്ദുള്ള, തുടങ്ങിയവർ ആശംസകൾ നേർന്നു.

സെക്രട്ടറി സാലി കോയ സ്വാഗതവും, ഷാജി ഒ എം നന്ദിയും പറഞ്ഞു. വിയ്യൂർ പാലോറ മീത്തൻ ബാബുവിന്റെ മകൾ അനുനന്ദയ്ക്കുള്ള ചികിത്സാ സഹായം ചടങ്ങിൽ ഐശ്വര്യ വിതരണം ചെയ്തു.നിരവധി സാമ്പത്തിക സഹായ വിതരണവും ചടങ്ങിൽ നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.