ഡയബെറ്റിസ് അഥവാ പ്രമേഹം എന്നത് ഒരു മഹാരോഗമാണെന്ന തെറ്റിധാരണ വച്ചു പുലർത്തുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് മലയാളികൾ. പെട്ടന്ന് രോഗശാന്തി ലഭിക്കണമെന്ന ചിന്തയും ഒരു ചികിത്സാ രീതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പലതിലും ചാടി നടക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് മിക്കവരും. ഇതും രോഗം മൂർച്ഛിക്കുന്നതിന് കാരണമാക്കുന്നുണ്ട്.

ഈ അവസരത്തിലാണ് മോഡേൺ മെഡിസിലൂടെ പ്രമേഹത്തെ വിജയകരമായി നിയന്ത്രിക്കുന്ന അനുഭവവും ആയുർവേദത്തിൽ നിന്നും നേരിട്ട തിരിച്ചടികളും ഷിജിൻ റോയിത്ത് എന്നയാൾ ഫേസ്‌ബുക്കിലൂടെ പങ്കു വയ്ച്ചത്. വർഷങ്ങളായി താൻ അനുഭവിച്ച യാതനകളും ചികിത്സാ രീതിയിലെ പാളിച്ചകളും പിന്നീടുള്ള തിരിച്ച് വരവും ഇദ്ദേഹം വ്യക്തമായി പറയുന്നു. ലോക പ്രമേഹ ദിനം ആഘോഷിക്കുന്ന ഇന്ന് ഷിജിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ മുഖ്യ ചർച്ചാ വിഷയമാവുകയാണ്.

ഷിജിൻ റോയിത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പലപ്പോഴും എഴുതണം എന്ന് കരുതിയതാണ് പക്ഷെ വേണ്ടെന്നു വെക്കുന്നത് നമ്മളെക്കാൾ ആധികാരികമായി ഒരുപാട് മോഡേൺ മെഡിസിൻ ഡോക്ടർസ് ഇതിനെക്കുറിച്ചൊക്കെ എഴുതുന്നു എന്നുള്ളതുകൊണ്ടായിരുന്നു .. പക്ഷെ എന്റെ കാര്യം എനിക്ക് മാത്രമല്ലേ പറയാൻ കഴിയു എന്നാലോചിച്ചപ്പോൾ എഴുതിക്കളയാം എന്ന് കരുതി ....

പോസ്റ്റിനെ തമാശയായി കാണരുത് അപേക്ഷയാണ് .... (പല കാര്യങ്ങളും എഴുതുന്നത് ഈ ജീവിതത്തിൽ അനുഭവിച്ച അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് )

ഞാനും എന്റെ ചികിത്സകളും..
======================

ഏകദേശം കുട്ടിക്കാലം മുതൽക്കേ എനിക്ക് ഡയബറ്റിക് ഉണ്ട് .. അതും ടൈപ്പ് 2 ..
സ്‌കൂളിൽ പഠിക്കുന്ന സമയത്തു മറ്റുള്ളവർ പഠിക്കുമ്പോൾ എന്റെ ചിന്തകൾ എങ്ങനെ മറ്റുള്ളവരെപ്പോലെ കഴിക്കാം എന്തൊക്കെ കഴിക്കാൻ കഴിയും എന്നതിനെക്കുറിച്ചായിരുന്നു... അതുകൊണ്ടുതന്നെ പഠിക്കാൻ വല്ലാതെ മോശപ്പെട്ട ആളായിരുന്നു ഞാൻ ....

അറിയാമല്ലോ ഇന്നത്തെപ്പോലെയുള്ള ഒരു വിവരങ്ങളും അന്ന് ലഭ്യമല്ല ...
ആകെപ്പാടെ കിട്ടുന്ന അറിവുകൾ മുൻകാല ഡയബറ്റിക് രോഗികളുടെ ആഹാര രീതികൾ പിന്തുടർന്ന് പോകുക .. ഡോക്ടർ ആയാലും ആഹാരത്തിന്റെ കാര്യം പറയുന്നതിൽ ചപ്പാത്തി കഴിക്കു പച്ചക്കറി കഴിക്കു എന്നൊക്കെ മാത്രം ...

ഏകദേശം അങ്ങനെ ഒരു ആറേഴു വർഷങ്ങൾ മോഡേൺ മെഡിസിന്റെ അമ്മാതിരി ഡോക്ടർ ചികിത്സയിൽ കടന്നുപോയി ..

മധുരങ്ങൾ കഴിക്കാൻ കഴിയാതെ കൊതിയും ദേഷ്യവുമായി നടന്നൊരു കാലത്തു ഞാൻ തീരുമാനമെടുത്തു എന്ത് വന്നാലും ഇനി പച്ചക്കറിയും പുല്ലും കഴിക്കില്ല ഇറച്ചി കഴിക്കും ..

അങ്ങനെ കഴിച്ചു മരിക്കാൻ തന്നെ തീരുമാനം എടുക്കുന്നു...
ഈ സമയത്തൊക്കെ വ്യായാമം ചെയുന്നുണ്ട് ..
അങ്ങനെ ഇറച്ചിയും മീനും വ്യായാമവുമായി ഞാൻ ജീവിക്കാൻ തുടങ്ങി .. ഏകദേശം 22 വയസ്സു മുതൽ മരുന്നുകൾ എല്ലാം നിർത്തി ജീവിച്ചു പോകവേ
ഞാൻ കല്യാണം കഴിച്ചതു ..അതോടുകൂടി ആഹാര രീതിയിൽ വല്ലാത്ത മാറ്റവും വ്യായാമത്തിന്റെ കുറവും മകന്റെ ജനനവും മൂലം എന്റെ കാര്യങ്ങൾ എനിക്ക് നോക്കാൻ സമയം കിട്ടാതിരുന്ന മൂന്ന് വർഷങ്ങൾ അതിലൂടെ 2008 ആയപ്പോൾ വീണ്ടും രോഗാവസ്ഥ മൂർച്ഛിക്കുന്നു ....
ആ സമയത്തു എനിക്ക് ഈ പ്രകൃതിചികിത്സ ആയുർവേദം എന്നിവ തലയിൽ പിടിച്ചിരിക്കുന്ന സമയം ..
മോഡേൺ മെഡിസിൻ വിരോധി ........... അങ്ങനെ നേരെ ഓടി കോട്ടക്കൽ ആര്യ വൈദ്യ ശാലയിലേക്ക്

അവിടെ നിന്നും ചികിത്സിക്കുന്ന വ്യക്തി തന്നത് ഒരു പൊടി അമൃതമേഹാരി ചൂർണ്ണം എന്നാണ് അതിന്റെ പേര് .. കൂടെ ഒരു ടാബ്ലെറ്റ് രൂപത്തിൽ ഉള്ള സാധനവും അതിന്റെ പേര് കതകഖദിരാദി ...

ഇത് രണ്ടും ഞാൻ 5 വർഷം ഉപയോഗിച്ചു ... ....
ഇതിനിടയിൽ ഇടയ്ക്കു ഇടയ്ക്കു ഷുഗർ കൂടി പോകുന്ന അവസ്ഥകൾ ധാരാളം ഉണ്ടായിട്ടുമുണ്ട് ,....

ആ അഞ്ചു വർഷങ്ങൾ തികച്ചും എനിക്ക് ആരോഗ്യകരമായി തോന്നിയ ജീവിതമേ അല്ല ..
മസ്സിലൊക്കെ വീക്കായി തുടങ്ങിയത് ഞാൻ അറിയുന്നത് ഒരു ബക്കറ്റ് വെള്ളം പൊക്കാനുള്ള ആവതില്ലാതെ വന്നപ്പോൾ .. മൂത്രത്തിൽ പത വന്നതിനെത്തുടർന്ന് 24 മണിക്കൂർ ഒഴിക്കുന്ന മൂത്രം ശേഖരിച്ചു അതിൽ പ്രൊറ്റീൻ യൂറിയ എന്നോ മറ്റോ എന്തോ ടെസ്റ്റ് നടത്തിയപ്പോൾ ശരീരത്തിൽ നിൽക്കേണ്ട പ്രോട്ടീനോക്കെ പോയിക്കോണ്ടിരിക്കുന്നു അതും വലിയ അളവിൽ ... ആയുർവേദം ഉപയോഗിക്കുന്നതിനു മുൻപ് എന്റെ hbA1C 6.5 ഒക്കെ ഉണ്ടായിരുന്നുള്ളു ഈ അഞ്ചുവർഷം ആയുർവേദം ഉപയോഗിക്കുമ്പോൾ ഡോക്ടർ അത് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നില്ല അപ്പി നല്ലപോലെ വരുന്നുണ്ടോ എന്ന് ചോദിക്കും ഉണ്ടെന്നു ഞാൻ പറയും ...

ഈ അഞ്ചുവർഷം കൊണ്ട് എന്റെ hbA1C 12 , 14 ഒക്കെ ആയി
2013 ആയപ്പോൾ എനിക്ക് ലിംഗം പൊങ്ങാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ ... അതായത് സെക്സിനോട് താല്പര്യം ഉണ്ടായിട്ടും ചെയ്യാൻ പറ്റാത്ത അവസ്ഥ ...രാവിലെ എഴുന്നേൽക്കും ആഹാരം മരുന്ന് എന്നിവ കഴിക്കും ഒറ്റ ഒറക്കം .. പിന്നെ ഉച്ചക്ക് എഴുന്നേൽക്കും കഴിക്കാൻ കഴിയാതെ ഇരിക്കും പിന്നെ വൈകുന്നേരം കഴിക്കും എങ്ങനെയെങ്കിലും നടക്കാൻ ഇറങ്ങും വരും കിടക്കും ...

അങ്ങനെ ഞാൻ നേരെ ഖത്തർ ഡയബെറ്റിക് അസോസിയേഷനുമായി ബദ്ധപ്പെട്ടു അവരുടെ നിർദ്ദേശപ്രകാരം ഇവിടെയുള്ള സർക്കാർ ഡയബറ്റിക് സെന്ററിൽ ചികിത്സ ആരംഭിക്കുന്നു തീർത്തും മോഡേൺ മെഡിസിന്റെ ശാസ്ത്രീയമായ രീതികൾ മാത്രം പിന്തുടർന്നുകൊണ്ടു ചികിൽസിക്കാൻ ആരംഭിക്കുന്നു ..

അപ്പോൾ എന്റെ ശരീരഭാരം 73 കിലോ ആയി കുറഞ്ഞുപോയിരുന്നു ... ഡയബെറ്റിക് ഉള്ള അവസ്ഥയിൽ ശരീരഭാരം കുറയുന്നത് നല്ലതാനെന്നെക്കോ ആളുകൾ പറഞ്ഞു തള്ളി വെച്ചിട്ടുണ്ട് ... എങ്ങനെ തടി കുറയുന്നു എന്നതിലാണ് കാര്യം .. നല്ല സാധങ്ങൾ പുറത്തേക്കു പോയി തടി ഇല്ലാതെ ആയിട്ട് എന്ത് കാര്യം ...

അതുപോലെ മധുരം കഴിക്കരുത് മറ്റേ ആഹാരം കഴിക്കരുത് ഇത് കഴിച്ചാൽ സൂപ്പർ എന്നൊക്കെയാണ് പൊതുവായ തള്ളൽ ..

ചികിത്സ ആരംഭിക്കും മുൻപ് 2013 ൽ എനിക്ക് 34 വയസ്സാണ് എന്റെ ശരീരം ബോഡി മാസ്സ് ഇൻഡക്സ് വെച്ച് ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടുതലും വെള്ളം കുറവ് .. മസ്സിൽ ഇല്ല .. ലീൻ മസ്സിൽ ഇല്ല .. മെറ്റബോളിക് വയസ്സ് 42 വയറിനു ചുറ്റും ഫാറ്റ് അടിഞ്ഞു കൂടിയ അവസ്ഥ 9 എന്നാണ് ലെവൽ കാണിച്ചത് ...

അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രമേ ആയുർവേദത്തെ പറയാൻ കഴിയു എന്നാണെങ്കിൽ എന്റെ അഭിപ്രായം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഉഡായിപ്പുകളിലും ആളെ കൊല്ലുന്ന രീതികളിലും മുൻപന്തിയിൽ നിൽക്കുന്നത് ആയുർവേദം തന്നെയാണ് ....

എനിക്ക് അഞ്ചുവർഷം കൊണ്ട് ആയുർവേദം സമ്മാനിച്ചത് ..
കിഡ്‌നി പ്രോബ്ലം, കണ്ണിന്റെ കാഴ്ച കുറഞ്ഞു , മസിലുകൾ വീക്ക് , സെക്സ് ചെയ്യാൻ കഴിയാത്ത അവസ്ഥ , പല്ലുകൾ ബലം കുറഞ്ഞു മോണ വീക്കം .. മദ്യം ഉപയോഗിചിട്ടില്ലാത്ത എനിക്ക് കരൾവീക്കം, പച്ചക്കറി മാത്രം കഴിച്ചിരുന്ന എനിക്ക് കൊഴുപ്പിന്റെ അളവ് കൂടുതൽ, 34 വയസ്സുള്ള എന്നെ 42 വയസ്സാക്കി മാറ്റി..

അങ്ങനെ 2013 മോഡേൺ മെഡിസിന്റെ ചികിത്സ തുടങ്ങുന്നു ഒപ്പം വ്യായാമം ആഹാരത്തിന്റെ കാര്യം ദിവസവും 2700 കലോറി 1 മണിക്കൂർ 30 മിനിട്ടു നടത്തം മറ്റു വ്യായമങ്ങൾ മസിലിനു വേണ്ടി കുറച്ചു ഭാരം എടുത്തുള്ള വ്യായാമം എന്നിവ മാത്രം ...

ഫാറ്റ്, പ്രോട്ടീൻ ആണ് കൂടുതലായും കഴിക്കുന്നതു .. രാവിലെ 250 ഗ്രാം ചിക്കൻ മാത്രമായിരിക്കും ചില ദിവസം അല്ലെകിൽ മീൻ ... പിന്നെ ഉച്ചക്ക് മട്ടൻ, മുട്ട , ചിക്കൻ മീൻ ബ്രഡ് രാത്രി ഫുൾ ഫാറ്റ് മിൽക്ക് ഇതൊക്കെയാണ് ആഹാരം ... മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം എനിക്കിഷ്ടമുള്ളതു എന്തുവേണേലും കഴിക്കാൻ പറഞ്ഞിട്ടുണ്ട് .. അന്ന് ഞാൻ ജിലേബി ഐസ്‌ക്രീം ലഡ്ഡു ബിരിയാണി എന്നുവേണ്ട എല്ലാ കാർബ് ആഹാറും കഴിക്കും അന്ന് ഞാൻ ബാത്രൂം കഴുകും കാർ തുടയ്ക്കും വീട് തറ വൃത്തിയാക്കൽ കഴുകൽ ഓട്ടം സൈക്കിളിങ് എന്നിങ്ങനെ കൂടുതലായി വ്യായാമം ചെയ്യാറുണ്ട് .. മരുന്നുകൾ കൂടെ വിറ്റാമിന് ഗുളികകൾ ബി 12 , സി , ഡി, ഇ എന്നിവ

ആയുർവേദം കഴിക്കും മുൻപ് ഒരു മൂന്ന് വർഷം ഞാൻ മരുന്നൊന്നും കഴിക്കാതെ ഇരിക്കാൻ കഴിഞ്ഞത് ഡയബെറ്റിക് ഹണിമൂൺ പീരീഡ് എന്നൊരു അവസ്ഥയാണ് ... ചിലർക്ക് ഈ പീരീഡ് ആഴ്ചകളോ മാസങ്ങളോ ഒക്കെ ആകുകയുള്ളു ചിലർക്ക് വർഷങ്ങൾ നീളും .. ഈ സമയത്തു നിങ്ങൾ മരുന്ന് കഴിക്കേണ്ട ആവശ്യം വരില്ല ഇൻസുലിൻ എടുക്കേണ്ട ആവശ്യം വരില്ല .. അങ്ങനെയുള്ള സമയത്തു ഹോമിയോ ആയുർവേദം പ്രകൃതിചികിത്സ ഒക്കെ നിങ്ങൾ ഉപയോഗിച്ചാൽ നിങ്ങൾ കരുതും അതിന്റെ ഗുണമാണെന്നു ഒപ്പം അവർ പേരെടുക്കുകയും ചെയ്യും ... കഴിക്കുന്ന മരുന്ന് നിർത്തി മറ്റൊരു മരുന്നിലേക്കു മാറുമ്പോൾ ചിലപ്പോൾ ശരീരം ഈ അവസ്ഥ കാണിക്കാറുണ്ട് ചില ആളുകളിൽ ... ഈ സമയത്തും നമ്മൾ നല്ലവണ്ണം വ്യായാമം ആഹാര നിയന്ത്രണം ഒക്കെ വേണം.

ഡയബറ്റിക് മരുന്നുകൾ കഴിക്കുമ്പോൾ

ഒരേ സമയത്തു തന്നെ എല്ലാ ദിവസവും ആഹാരവും മരുന്നും കഴിക്കണം ..ഗുളിക കഴിക്കാൻ 200 ml വരുന്ന ഒരു ഗ്ലാസ് വെള്ളം ഉപയോഗിക്കണം .. മെറ്റ്ഫോമിൻ പോലെയുള്ള മരുന്നാണ് കഴിക്കുന്നതെങ്കിൽ ഒരു കാരണ വച്ചാലും അത് പൊട്ടിച്ചു കഴിക്കാൻ പാടില്ല .. ഗുളിക പൊട്ടിയതായി കണ്ടാൽ കളയുക ...

ആയുർവേദത്തിൽ ചികിൽസിച്ചു ചവാൻ ആയി എന്ന് കാണുമ്പോൾ മോഡേൺ മെഡിസിനിൽ കൊണ്ട് കിടത്തി കൊന്നത് മോഡേൺ മെഡിസിൻ ആണെന്ന് വരുത്തിത്തീർക്കുന്നതു നമ്മൾ തന്നെയാണ് ...

മോഡേൺ മെഡിസിന്റെ മരുന്നുകൾ എന്റെ കൂടെ കഴിച്ചിരുന്ന എനിക്ക് പരിചയമുള്ള ഒരുപാട് ആളുകൾ നെല്ലിക്ക അടിച്ചു കുടിച്ചു കിഡ്‌നി അടിച്ചുപോയി ഇന്ന് മരിച്ചു കഴിഞ്ഞിരിക്കുന്നു അത് വെറും പ്രകൃതി ദത്തമായ മരണം എന്ന് കരുതി സമാധാനിക്കാൻ കഴിയുന്നവർ ഉണ്ടല്ലോ കേരളത്തിൽ ...

ഇപ്പോൾ 2018 ---മോഡേൺ മെഡിസിൻ എനിക്ക് തിരിച്ചു തന്നത്

കിഡ്‌നിയിൽ കൂടെയുള്ള പ്രൊട്ടിൻ ലീക്കേജ് തിരിച്ചു പിടിക്കാൻ കഴിയില്ല പക്ഷെ ഡയബറ്റിക് നോർമൽ ആയതോടുകൂടി അത് കൂടുന്നതിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞു.

ലൈംഗിക കാര്യങ്ങൾ പൂർണ സ്ഥിതി പ്രാപിക്കുകയും സെക്സ് നല്ലവണ്ണം ആസ്വദിക്കാൻ കഴിയുകയും ചെയുന്നു ..
മസിലുകൾ പൂർവാതീകം ശക്തി പ്രാപിച്ചു .. ലീൻ മസിലുകൾ കൂടുതലായി
ശരീരത്തിൽ വെള്ളത്തിന്റെ അളവ് നോർമൽ ആയി
പല്ലുകൾ ഓക്കേ ആയി മോണ വീക്കം നിന്നു..
കരൾ വീക്കം പൂർണമായി ശെരിയായി ..
കൊഴുപ്പിന്റെ അളവ് നോർമൽ ആയി ..
വയറിനു ചുറ്റും ഉള്ള കൊഴുപ്പിന്റെ അളവ് 7
HbA1c 6 ആയി ...
ഏറ്റവും മാറ്റമുണ്ടായത് ഇന്നെനിക്കു 39 വയസ്സാണ് .. പക്ഷെ 42 വയസ്സുണ്ടായിരുന്ന എന്റെ മെറ്റോബോളിക് വയസ്സ് ഇന്ന് 37 ആണ് .

എല്ലാ മൂന്ന് മാസത്തിലും ബ്ലഡ് ചെക്ക് ചെയ്യുന്നു .. മരുന്നുകളുടെ അളവുകൾ മാറ്റുന്നു .. മരുന്നുകൾ മതിയാക്കുന്നു വേണമെങ്കിൽ ഉപയോഗിക്കുന്നു ആഹാരം മാറ്റുന്നു വ്യായാമം ഒരു ദിവസം പോലും മുടങ്ങാറില്ല ... അതുപോലെ ആഹാരവും മുടക്കാറില്ല .. വിശക്കുമ്പോൾ കഴിക്കാൻ നിൽക്കാറില്ല .. വിശപ്പ് വരാതെ നോക്കും ... അതായതു ചെറിയ അളവിൽ എന്തെങ്കിലും ഇട ആഹാരം കഴിക്കും ... ഞാൻ കഴിക്കാത്ത ഒരു ആഹാരവും ഇല്ല എല്ലാം കഴിക്കും ..

അവസാനമായി ഒന്നുപറയാം ഏതു ആഹാരവും കഴിക്കാൻ കഴിയുന്ന ഒരു ചികിത്സ രീതി മാത്രമേ നമ്മൾ തിരഞ്ഞെടുക്കാവു കാരണം അങ്ങനെ ആകുമ്പോൾ മാത്രമേ ആ മരുന്ന് ഫലം ഉള്ളതെന്ന് നമ്മുക്ക് കാണാൻ കഴിയു ... ..

മധുരം കഴിക്കാതിരിക്കൽ അല്ല ഡയബറ്റിക് .. അല്ലെങ്കിൽ ആഹാരം കഴിക്കാതെ ഇരിക്കൽ അല്ല ... മധുരങ്ങൾ കഴിക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിക്കാൻ കഴിയുന്ന എന്ത് ആഹാരവും എല്ലാവരെയും പോലെ കഴിക്കാൻ പറ്റുന്ന അവസ്ഥ എത്തിക്കാൻ കഴിയുമോ എങ്കിൽ ഞാൻ ഏതു ചികിത്സയെയും അംഗീകരിക്കും .. മോഡേൺ മെഡിസിൻ ഉപയോഗിച്ച് അത് സാധ്യമാകുന്നുണ്ട് ...

നാളെ ഒരുനാൾ ഞാൻ മരിക്കും ചിലപ്പോൾ ഈ ഡയബറ്റിക് മൂലമാകും മരിക്കേണ്ടതും .. പക്ഷെ മരിക്കുമ്പോൾ ഒരു സാധാരണ മനുഷ്യ ജീവിയായി തന്നെ മരിക്കട്ടെ .. അല്ലാതെ ആർക്കോ വേണ്ടി പശുവിനു കൊടുക്കുന്ന ആഹാരം കഴിക്കാനൊന്നും കിട്ടില്ല ..

കഷ്ട്ടപ്പെട്ടു ആഹാരം കഴിക്കില്ല ഇഷ്ടപ്പെട്ടു കഴിക്കും ...

ഡയബറ്റിക് പലതും സമ്മാനിച്ചിട്ടുണ്ട് അതിൽ നിന്നും കിട്ടിയതാണ് ഈ മൊട്ടത്തലയും ....

2007 തുടങ്ങി 2013 വരെ എന്റെ കോലങ്ങൾ മുകളിൽ .... ഇന്ന് ജീവിക്കുന്നത് മോഡേൺ മെഡിസിന്റെ സഹായത്തോടെ ആയതുകൊണ്ട് .. ആ സയൻസിലെ നല്ലവനായ ഒരു ഡോക്ടററിന്റെ കൂടെ ഇരുന്നുള്ള ഫോട്ടോ 2018 .